ബുറൈദയിൽ മരിച്ച സത്യദേവന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
text_fieldsസത്യദേവൻ
ബുറൈദ: രക്തസമ്മർദത്തെത്തുടർന്ന് ബുറൈദ ഖസീം നാഷനൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഈ മാസം 16ന് മരിച്ച കൊല്ലം അഞ്ചൽ പെരുമണ്ണൂർ അറയ്ക്കൽ പാറവിള പുത്തൻവീട്ടിൽ സത്യദേവന്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. തിങ്കളാഴ്ച വൈകീട്ട് നാലുമണിക്ക് റിയാദിൽ നിന്നുള്ള ഗൾഫ് എയർ വിമാനത്തിൽ കൊണ്ടുവരുന്ന മൃതദേഹം പുലർച്ച 5.15ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും.
അവിടെനിന്ന് നോർക്ക ആംബുലൻസിൽ വീട്ടിലെത്തിക്കും. 40 വർഷത്തിലധികമായി സൗദിയിലുള്ള സത്യദേവൻ ബുറൈദയിലെ ആദ്യകാല പ്രവാസികളിലൊരാളും ഖസീം പ്രവാസി സംഘം പ്രവർത്തകനുമായിരുന്നു. സംഘം ജീവകാരുണ്യ വിഭാഗം കൺവീനർ നൈസാം തൂലികയുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്. തങ്കമണിയാണ് ഭാര്യ. മക്കൾ: സൗമ്യ, അരുൺ. റാം മോഹൻ, അക്ഷര എന്നിവർ മരുമക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

