ഹൃദയാഘാതം മൂലം മരിച്ച റജുന്റെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും
text_fieldsറജുൻ
ബുറൈദ: ഡിസംബർ 15ന് ഉനൈസയിൽ ഹൃദയാഘാതം മൂലം മരിച്ച കോഴിക്കോട് സ്വദേശി റജുൻ ചെന്നിലേരിയുടെ (36) മൃതദേഹം വ്യാഴാഴ്ച രാവിലെ നാട്ടിലെത്തിക്കും. വെള്ളം വിതരണം ചെയ്യുന്ന വാഹനം ഓടിച്ചിരുന്ന റജുനെ ഉനൈസ നഗരത്തിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുമ്പ് റിയാദിൽ ജോലിചെയ്തിരുന്ന റജുൻ രണ്ടുവർഷം മുമ്പാണ് ഖസീമിലെത്തിയത്.
ബുധനാഴ്ച രാത്രി റിയാദിൽനിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വ്യാഴാഴ്ച രാവിലെ 7.15ന് കരിപ്പൂരിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും. രാവിലെ ഒമ്പതിന് പരേതന്റെ വീട്ടിൽ സംസ്കാര ചടങ്ങുകൾ നടക്കും. സുഹൃത്ത് ഷാഹിദ് മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. പിതാവ്: പുന്നശ്ശേരി കാക്കൂർ ചെന്നിലേരി വിജയൻ നായർ. മാതാവ്: ഉഷ. ഏക സഹോദരൻ: ബിജിത്ത്.

