മുഹമ്മദ് ബഷീറിെൻറ മൃതദേഹം റിയാദിൽ ഖബറടക്കി
text_fieldsമുഹമ്മദ് ബഷീർ
റിയാദ്: അൽഖുവ്വയ്യിലുണ്ടായ വാഹന അപകടത്തിൽ മരിച്ച പാലക്കാട് ചളവറ സ്വദേശി ആലപ്പറമ്പിൽ മുഹമ്മദ് ബഷീറിെൻറ (44) മൃതദേഹം റിയാദിൽ ഖബറടക്കി. ഞായറാഴ്ച വൈകീട്ട് അൽഖൈറിലെ മൻസൂരിയ മഖ്ബറയിലാണ് ഖബറടക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്.
റിയാദിൽനിന്ന് ജിദ്ദയിലേക്കുള്ള യാത്രക്കിടയിൽ അൽഖുവ്വയ്യിൽ വെച്ചായിരുന്നു അപകടം. മുഹമ്മദ് ബഷീർ സഞ്ചരിച്ച ട്രെയ്ലർ മാർബിൾ കയറ്റി പോവുകയായിരുന്ന മറ്റൊരു ട്രെയ്ലറുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രെയിലറിന് തീ പിടിക്കുകയും ചെയ്തു. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ട്രെയിലർ ഡ്രൈവറായ ശ്രീലങ്കൻ സ്വദേശിക്ക് സാരമായ പരിക്കുണ്ട്.
അൽബസ്സാമി ഇൻറർനാഷനൽ കമ്പനിയിലെ ട്രാൻസ്പോർേട്ടഷൻ സൂപ്പർവൈസർ ആയിരുന്നു മുഹമ്മദ് ബഷീർ. ഒന്നര വർഷം മുമ്പാണ് ഇദ്ദേഹം അവസാനമായി നാട്ടിൽ പോയി മടങ്ങിയത്.
പിതാവ്: മണ്ണഴി ദുറാവ്, മാതാവ്: പാത്തുമ്മ, ഭാര്യ: സഫിയ, മക്കൾ: മുബഷിറ, മുർഷിദ, മുഹമ്മദ് മുബശ്ശിർ. ഖബറടക്കുന്നതിനുള്ള നടപടികൾക്ക് കമ്പനി പ്രതിനിധികളായ ഷമീർ പുത്തൂർ, കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂർ, ഉമർ അമാനത്ത്, അക്ബറലി, സഹപ്രവർത്തകരായ രാഹുൽ, വർഗീസ് എന്നിവരും അൽഖുവ്വയ്യ കെ.എം.സി.സി പ്രതിനിധികളും രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

