Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദയിൽ മരിച്ച...

ജിദ്ദയിൽ മരിച്ച മുഹമ്മദ്​ കുട്ടിയുടെ മൃതദേഹം നാട്ടിൽ ഖബറടക്കി

text_fields
bookmark_border
ജിദ്ദയിൽ മരിച്ച മുഹമ്മദ്​ കുട്ടിയുടെ മൃതദേഹം നാട്ടിൽ ഖബറടക്കി
cancel
camera_alt

ക​ള​ത്തും​പ​ടി​ക്ക​ൽ മു​ഹ​മ്മ​ദ് കു​ട്ടി

ജി​ദ്ദ: ഏ​താ​നും ദി​വ​സം മു​മ്പ് ഹൃ​ദ​യാ​ഘാ​തം മൂ​ലം ജി​ദ്ദ​യി​ൽ മ​രി​ച്ച തൃ​ശൂ​ർ ദേ​ശ​മം​ഗ​ലം വ​റ​വ​ട്ടൂ​ർ സ്വ​ദേ​ശി ക​ള​ത്തും​പ​ടി​ക്ക​ൽ മു​ഹ​മ്മ​ദ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച്​ ഖ​ബ​റ​ട​ക്കി. 20 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി പ്ര​വാ​സം ന​യി​ച്ചി​രു​ന്ന മു​ഹ​മ്മ​ദ് കു​ട്ടി ജി​ദ്ദ​യി​ലെ മു​ഹ​മ്മ​ദി​യ​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. താ​മ​സ​സ്ഥ​ല​ത്ത്​ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യും മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു. മ​ര​ണ വി​വ​ര​മ​റി​ഞ്ഞ്​ ഖ​ത്ത​റി​ലു​ള്ള മ​ക​ൻ നൗ​ഫ​ൽ നാ​ട്ടി​ലെ​ത്തു​ക​യും മൃ​ത​ദേ​ഹം സ്വ​ദേ​ശ​ത്തേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള ആ​ഗ്ര​ഹം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

റി​യാ​ദി​ൽ​നി​ന്നും സ​ഹോ​ദ​ര​ൻ അ​ബ്​​ദു​ല്ല​ക്കു​ട്ടി, അ​ബ്ഹൂ​റി​ൽ ജോ​ലി​ചെ​യ്യു​ന്ന മ​രു​മ​ക​ൻ അ​ഷ്‌​റ​ഫ് എ​ന്നി​വ​രും ജി​ദ്ദ​യി​ലെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ നൗ​ഷാ​ദ് മ​മ്പാ​ട്, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം വെ​ൽ​ഫെ​യ​ർ വി​ങ് വ​ള​ൻ​റി​യ​ർ​മാ​രാ​യ മ​സ്ഊ​ദ് ബാ​ല​രാ​മ​പു​രം, ഹ​സൈ​നാ​ർ മാ​രാ​യ​മം​ഗ​ലം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രേ​ഖ​ക​ൾ ശ​രി​യാ​ക്കി ജി​ദ്ദ​യി​ൽ​നി​ന്നും ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​യ്‌​സ്​ വി​മാ​ന​ത്തി​ലാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി​യി​ലെ​ത്തി​ച്ച​ത്.

നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബ​ന്ധു​ക്ക​ളോ​ടൊ​പ്പം എ​സ്.​ഡി.​പി.​ഐ തൃ​ത്താ​ല മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ നി​സാ​ർ ഇ​രു​മ്പ​ക​ശ്ശേ​രി, ചേ​ല​ക്ക​ര മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ അ​ബൂ താ​ഹി​ർ, ബാ​വ ദേ​ശ​മം​ഗ​ലം, ജി​ദ്ദ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം വെ​ൽ​ഫെ​യ​ർ വ​ള​ൻ​റി​യ​ർ ഷാ​ഹു​ൽ ഹ​മീ​ദ് തൊ​ഴൂ​പ്പാ​ടം, ഇ​സ്മാ​ഇൗ​ൽ എ​ന്നി​വ​ർ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി വ​റ​വ​ട്ടൂ​രി​ലെ വീ​ട്ടി​ലെ​ത്തി​ച്ചു. അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ​ക്കു​ ശേ​ഷം വ​റ​വ​ട്ടൂ​ർ ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JeddahMuhammad Kutty
Next Story