Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊ​ല്ലം സ്വ​ദേ​ശി...

കൊ​ല്ലം സ്വ​ദേ​ശി രാ​ജേ​ഷി​​ന്റെ മൃ​ത​ദേ​ഹം ഇ​ന്ന്​ നാ​ട്ടി​ലെ​ത്തി​ക്കും

text_fields
bookmark_border
കൊ​ല്ലം സ്വ​ദേ​ശി രാ​ജേ​ഷി​​ന്റെ മൃ​ത​ദേ​ഹം ഇ​ന്ന്​ നാ​ട്ടി​ലെ​ത്തി​ക്കും
cancel
camera_alt

രാ​ജേ​ഷ്​ കു​മാ​ർ

അ​ൽ അ​ഹ്സ: സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ അ​ൽ അ​ഹ്സ​യി​ൽ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കൊ​ല്ലം പു​ന​ലൂ​ർ ക​മു​ക​ഞ്ചേ​രി സ്വ​ദേ​ശി രാ​ജേ​ഷ് കു​മാ​റി​​ന്റെ (46) മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച ദ​മ്മാ​മി​ൽ നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. ഈ ​മാ​സം അ​ഞ്ചി​നാ​ണ് രാ​ജേ​ഷ് കു​മാ​റി​നെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ൽ അ​ഹ്സ​യി​ലെ സി​സ്‌​കോ ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഇ​ദ്ദേ​ഹം അ​വി​വാ​ഹി​ത​നാ​ണ്. പു​തി​യ വീ​ട്ടി​ൽ സു​കു​മാ​ര​പി​ള്ള​യു​ടെ​യും കു​ട്ടി​യ​മ്മ പു​ഷ്പ​വ​തി​യ​മ്മ​യു​ടെ​യും മ​ക​നാ​ണ്. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും ഒ.​ഐ.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പ്ര​സാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadbodykollam nativeSaudi Newsgulf news malayalam
News Summary - The body of Kollam native Rajesh will be brought home today
Next Story