Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ മരിച്ച ഹസൈനാരുടെ മൃതദേഹം നാട്ടിലെത്തിച്ചു

text_fields
bookmark_border
സൗദിയിൽ മരിച്ച ഹസൈനാരുടെ മൃതദേഹം നാട്ടിലെത്തിച്ചു
cancel
camera_alt

ഹസൈനാർ

Listen to this Article

റിയാദ്: കഴിഞ്ഞ ദിവസം റിയാദിന് സമീപം ഹുത്ത സുദൈറിൽ മരിച്ച പാലക്കാട്‌ ചെർപ്പുളശ്ശേരി കിളിയങ്ങൽ സ്വദേശി ഹസൈനാർ എന്ന മച്ചാന്റെ (62) മൃതദേഹം നാട്ടിലെത്തിച്ചു.

ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കൾ സ്വദേശമായ പന്തൽകുന്നു ജുമാ മസ്ജിദിൽ ഖബറടക്കി. 30 വർഷത്തോളമായി ഹുത്ത സുദൈറിലും മറ്റും ബഖാല ജോലി ചെയ്തുവരികയായിരുന്നു. രാവിലെ ജോലിക്കിടെ ഹൃദയാഘാതം മൂലമാണ് മരിച്ചത്. പിതാവ്: ഉണ്ണീൻ കുട്ടി (പരേതൻ), മാതാവ്: ഫാത്തിമ (പരേതൻ),

ഭാര്യ: സൈഫുന്നീസ, മക്കൾ: ഷമാന, ഹന. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ ഹുദവി, ഹുത്ത സുദൈർ കെ.എം.സി.സി ഭാരവാഹികളായ ഹംസ ആതവനാട്, മുസ്തഫ ചെറുമുക്ക്, സുഹൃത്ത് ജലീൽ ചെർപ്പുളശ്ശേരി എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The body of Hassainar, who died in Saudi Arabia, reached hometown
Next Story