യു.പി സ്വദേശിയുടെ മൃതശരീരം നാട്ടിൽ കൊണ്ടുപോയി
text_fieldsപ്രമോദ് രജ്ബാർ
ബുറൈദ: ഖസീം പ്രവിശ്യയിലെ ബുഖൈരിയയിൽ മരിച്ച ഉത്തർപ്രദേശ് സ്വദേശി പ്രമോദ് രജ്ബാറിെൻറ (35) മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. ബുധനാഴ്ച രാവിലെ 10ന് റിയാദിൽനിന്ന് സൗദി എയർലൈൻസ് വിമാനത്തിൽ കൊണ്ടുപോയ മൃതദേഹം ഡൽഹി വിമാനത്താവളത്തിൽ എത്തുേമ്പാൾ ബന്ധുക്കൾ ഏറ്റുവാങ്ങി റോഡ് മാർഗം ജന്മദേശമായ ലഖ്നോവിലേക്ക് കൊണ്ടുപോകും. അപകടത്തിൽ പരിക്കേറ്റു ചികിത്സയിലിരുന്ന പ്രമോദ് ചികിത്സക്കുശേഷം ബുഖൈരിയയിലെ വീട്ടിലെത്തിയശേഷം ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ബുഖൈരിയ ജനറൽ ആശുപത്രിയിലായിരുന്നു മരണം.
ഖസീം പ്രവാസി സംഘം ജീവകാരുണ്യവിഭാഗത്തിെൻറ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. നൈസാം തൂലിക, സാജിദ് ചെങ്കളം എന്നിവർ നേതൃത്വം നൽകി.

