യാംബുവിൽ നിര്യാതനായ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു ഖബറടക്കി
text_fieldsയാംബു: ഹൃദയാഘാതം മൂലം യാംബുവിൽ നിര്യാതനായ തമിഴ്നാട് വില്ലുപുരം സ്വദേശി ഫസിറുദ്ദീൻ ഇസ്മാഈലിെൻറ (49) മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് ഖബറടക്കി. താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തിെൻറ ഭൗതികശരീരം ജിദ്ദയിൽനിന്നുള്ള ഇൻഡിഗോ വിമാന മാർഗമാണ് ചെന്നൈയിൽ എത്തിച്ചത്.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സി.സി.ഡബ്ല്യു.എ അംഗവും നവോദയ യാംബു ജീവകാരുണ്യ കൺവീനറുമായ എ.പി. സാക്കിറിെൻറ നേതൃത്വത്തിലുള്ള നവോദയ പ്രവർത്തകരാണ് ആവശ്യമായ ഔദ്യോഗിക രേഖകൾ ശരിയാക്കുന്നതിനും തുടർനടപടികൾക്കുമായി രംഗത്തുണ്ടായിരുന്നത്.
സൗദിയിലെ നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നതിനായി ദമ്മാമിൽ ജോലി ചെയ്യുന്ന മൂത്ത മകൻ നിയാസ് മുഹമ്മദ് യാംബുവിൽ എത്തിയിരുന്നു. ഫസീറുദ്ദീൻ ജോലി ചെയ്തിരുന്ന ജാക്ക് റെഡി മിക്സ് കമ്പനിയുടെ എച്ച്.ആർ മാനേജർ അബ്ദുൽ അസീസ് ഹർബി, മുഹമ്മദ് ബിൻ സൽമാൻ, ജി.ആർ.ഒ ഉസ്മാൻ അൽ സഹ്റാനി എന്നിവർ നടപടികൾക്ക് പൂർണ പിന്തുണ നൽകിയതായി എ.പി. സാക്കിർ വ്യക്തമാക്കി. മരിച്ച ഫസീറുദ്ദീന് ലഭിക്കാനുണ്ടായിരുന്ന മുഴുവൻ സാമ്പത്തിക ആനുകൂല്യങ്ങളും മരിച്ച് രണ്ട് ദിവസത്തിനകം തന്നെ കമ്പനി അധികൃതർ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അക്കൗണ്ടിലേക്ക് കൈമാറി മാതൃകയായി. നടപടികൾ വേഗത്തിലാക്കാൻ സഹായിച്ച നവോദയ പ്രവർത്തകർക്കും കമ്പനി മാനേജ്മെൻറിനും കുടുംബം നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

