Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോലിക്കിടെ വീണ് മരിച്ച യു.പി സ്വദേശിയുടെ മൃതദേഹം രണ്ടുമാസത്തിന്​ ശേഷം ഖബറടക്കി

text_fields
bookmark_border
ജോലിക്കിടെ വീണ് മരിച്ച യു.പി സ്വദേശിയുടെ മൃതദേഹം രണ്ടുമാസത്തിന്​ ശേഷം ഖബറടക്കി
cancel
camera_alt

നൂറുൽ ഹുദാ ഖാൻ

യാംബു: ജോലിക്കിടെ വീണ്​ മരിച്ച ഉത്തർപ്രദേശ്​ സ്വദേശിയുടെ മൃതദേഹം രണ്ട്​ മാസത്തിന്​ ശേഷം ഖബറടക്കി. ഉംലജിലെ ഒരു കമ്പനിയിൽ ജീവനക്കാരനായിരുന്നു മഹ്‌റാജ് ജംഗ് സ്വദേശിയായ നൂറുൽ ഹുദാ ഖാ​െൻറ (40) മൃതദേഹം ചൊവ്വാഴ്ച ളുഹ്ർ നമസ്കാരാനന്തരമാണ്​ ഖബറടക്കിയത്​. ഡിസംബർ 31 നായിരുന്നു ഫാക്​ടറി ജോലിക്കാരനായ നൂറുൽ ഹുദ ഖാൻ ജോലിക്കിടെ ഉണ്ടായ വീഴ്ചയിലാണ്​ മരിച്ചത്.

നടപടികൾ പൂർത്തിയാക്കാൻ നൂറുൽ ഹുദാ ഖാ​െൻറ ഖമീസ് മുശൈത്തിലുള്ള ബന്ധു മെഹ്ബൂബ് ആലം, തബൂക്കിലെ കോൺസുലേറ്റ് വെൽഫെയർ അംഗവും പ്രവാസി വെൽഫെയർ വെസ്​റ്റേൺ പ്രൊവിൻസ് വൈസ് പ്രസിഡൻറുമായ സിറാജ് എറണാകുളം എന്നിവർ രംഗത്തുണ്ടായിരുന്നു. നൂറുൽ ഹുദാ ഖാൻ 11 വർഷമായി ഉംലജിൽ പ്രവാസിയായിരുന്നു. ഭാര്യ ഷഹർ ബാനുവും അഞ്ച് മക്കളും അടങ്ങുന്ന കുടുംബം നാട്ടിലാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The body of a native of UP who fell and died during work was buried two months later
Next Story