തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു
text_fieldsഹുമയൂൺ ബാഷ
ജുബൈൽ: ജുബൈലിൽ നിര്യാതനായ തമിഴ്നാട് പേരാമ്പലൂർ സ്വദേശി ഹുമയൂൺ ബാഷയുടെ (55) മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിച്ചു. കടുത്ത പ്രമേഹം നിമിത്തം ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വൃക്കയുടെ പ്രവർത്തനം നിലച്ചതിനെതുടർന്ന് ഹൃദയാഘാതം സംഭവിച്ചായിരുന്നു മരണം. ജുബൈലിലെ ഒരു മാൻപവർ കമ്പനിയിൽ ജോലിക്കാരനായിരുന്നു ഹുമയൂൺ.
ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലേക്ക് അയക്കാൻ പ്രവാസി വെല്‍ഫെയര്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലിം ആലപ്പുഴയുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. പിതാവ്: മുഹമ്മദ്, മാതാവ്: ജീനത്തമ്മ, ഭാര്യ: ഫൈറോജ.

