Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസന്ദർശന വിസയിലെത്തി...

സന്ദർശന വിസയിലെത്തി മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം ഖബറടക്കി

text_fields
bookmark_border
സന്ദർശന വിസയിലെത്തി മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം ഖബറടക്കി
cancel

ബുറൈദ: 10 ദിവസം മുമ്പ് സന്ദർശന വിസയിൽ ഉനൈസയിൽ എത്തിയ ശേഷം കുഴഞ്ഞുവീണ് മരിച്ച മലപ്പുറം എടവണ്ണ ഏറിയാട് സ്വദേശി എരഞ്ഞിക്കൽ ഷാഹുൽ ഹമീദി​െൻറ (53) മൃതദേഹം ഖബറടക്കി. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഴഞ്ഞുവീണത്.

ഉടനെ ഉനൈസ കിങ് സൗദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് ദിവസമായി നേരിയതോതിൽ ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. ഈ മാസം ഒമ്പതിനാണ് ഇദ്ദേഹം ബിസിനസ്​ വിസയിൽ ഉനൈസയിൽ എത്തിയത്.

കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ്ങി​െൻറ നേതൃത്വത്തിലാണ് നിയമനടപടികൾ പൂർത്തിയാക്കിയത്. ഉനൈസ മുറൂജ് മഖ്​ബറയിലാണ്​ മറവ് ചെയ്തത്​. മാതാവ്: ഫാത്തിമ, ഭാര്യ: നസീമ, മക്കൾ: നഷാദ്, നാഷിദ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi death
News Summary - The body of a native of Malappuram, who died on a visit visa, was buried
Next Story