മലപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു
text_fieldsപറക്കാടൻ അജയൻ എന്ന ബാബുവിന്റെ മൃതദേഹം കോഴിക്കോട് വിമാനത്താവളത്തിൽ ബന്ധുക്കളും നാട്ടുകാരും ഏറ്റുവാങ്ങുന്നു
ജിദ്ദ: കഴിഞ്ഞ ആഴ്ച ജിദ്ദയിൽ വെച്ച് ഹൃദയാഘാതത്തിൽ മരിച്ച സമാകോ കമ്പനി ജീവനക്കാരനായിരുന്ന മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് ചോലമുക്ക് സ്വദേശി പറക്കാടൻ അജയൻ എന്ന ബാബുവിന്റെ മൃതദേഹം നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലയച്ചു. കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് ചെയർമാൻ മുഹമ്മദ് കുട്ടി പാണ്ടിക്കാടിന്റെ നേതൃത്വത്തിൽ ഒരാഴ്ചയായി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനാവശ്യമായ രേഖകൾ ശരിയാക്കി വരികയായിരുന്നു.
ജിദ്ദ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ എംബാം ചെയ്ത മൃതദേഹം വ്യാഴാഴ്ച വൈകീട്ടുള്ള ജിദ്ദ-റിയാദ്-കോഴിക്കോട് ഫ്ലൈനാസ് വിമാനത്തിലാണ് അയച്ചത്. വെള്ളിയാഴ്ച രാവിലെ 8.20ന് കോഴിക്കോട് വിമാനത്താളത്തിലെത്തിച്ച മൃതദേഹം കുടുംബാഗങ്ങളും, വാർഡ് കൗൺസിലർ സി.കെ ആസിഫ്, സി.കെ മുഹമ്മദലി, കോട്ടയിൽ മുനീർ, സി.പി മുഹമ്മദ് അനസ്, മിസ്ഹബ്, ടി.പി നവനീത്, സി.പി ബാസിത്അലി, സി.പി ഷബീൽ, അബ്ബാസ് മുസ്ലിയാരങ്ങാടി, നിഷാദ് നയ്യൻ, സലീം നീറാട് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
വീട്ടിൽ പൊതുദർശനത്തിന് വെച്ചശേഷം മൃതദേഹം മതപരമായ ചടങ്ങുകളോടെ കുടുംബ ശ്മശാനത്തിൽ സംസ്കരിച്ചു. 14 വർഷമായി സമാകോ കമ്പനിയിൽ ജോലിക്കാരനായിരുന്ന അജയന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

