അങ്ങാടിപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിൽ ഖബറടക്കി
text_fieldsഉമർ
അൽ ഖോബാർ: ഹൃദയാഘാതം മൂലം അൽ ഖോബാറിൽ മരിച്ച അങ്ങാടിപ്പുറം വൈലോങ്ങര അശാരിപ്പടിയിലെ ചക്കം പള്ളിയാലിൽ ഉമറിന്റെ (59) മൃതദേഹം ചൊവ്വാഴ്ച്ച പുത്തനങ്ങാടി മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കി. 30 വർഷത്തിലധികമായി സൗദിയിൽ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജോലിക്കിടയിൽ അൽ ഖോബാറിലെ പാസ്പോർട്ട് സേവനകേന്ദ്രത്തിനടുത്ത് കുഴഞ്ഞുവീണ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
നാട്ടിലേക്ക് അയച്ചതായി കെ.എം.സി.സി അൽ ഖോബാർ സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് അംഗവും സെൻട്രൽ കമ്മിറ്റി പ്രസിഡന്റുമായ ഇഖ്ബാൽ ആനമങ്ങാട് അറിയിച്ചു. ശരീഫ മഞ്ഞക്കണ്ടനാണ് ഉമറിന്റെ ഭാര്യ. മക്കൾ: ഹംസ (അബഹ), റിയാസ് (ജിദ്ദ), അഖിൽ. മരുമക്കൾ: റിൻഷ കല്ലിങ്കൽ, ഷെറിൻ, നാജിയ നസ്റിൻ ഇരിങ്ങാലത്തോടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

