റിയാദിൽ ജീവനൊടുക്കിയ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsസുനിൽ
റിയാദ്: നാലുവർഷമായി നാട്ടിൽ പോകാനാവാതെ കഴിയവെ റിയാദിൽ ജീവനൊടുക്കിയ മലയാളിയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി. ബത്ഹയിലെ റസ്റ്റാറൻറിൽ ജീവനക്കാരനായ കോഴിക്കോട് മായനാട് സ്വദേശി കുനിയിൽ സുനിലിന്റെ (54) മൃതദേഹമാണ് ബുധനാഴ്ച രാത്രി 11.55ന് റിയാദിൽനിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കോഴിക്കോട്ടേക്ക് കൊണ്ടുപോയത്.
വ്യാഴാഴ്ച രാവിലെ 7.15-ന് കരിപ്പൂരിലെത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് എത്തിച്ച് സംസ്കരിച്ചു. മാർച്ച് 23നാണ് ഇയാളെ ബത്ഹയിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. രണ്ടുവർഷമായി ഇഖാമ കാലാവധി കഴിഞ്ഞിട്ട്. ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകാനുള്ള കാത്തിരിപ്പിലായിരുന്നു.
ഭാര്യ: ഷാജ സുനിൽ. രണ്ടു മക്കളുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് കൺവീനർ മഹ്ബൂബ് ചെറിയ വളപ്പ്, ചെയർമാൻ സിദ്ദീഖ് തുവ്വൂർ തുടങ്ങിയവരാണ് രംഗത്തുണ്ടായിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

