കന്യാകുമാരി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsവിത്സൺ
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. 30 വർഷമായി റിയാദിന് സമീപം മുസാഹ്മിയയിൽ കെട്ടിട നിർമാണ രംഗത്ത് ജോലിചെയ്തിരുന്ന കന്യാകുമാരി ജില്ലയിലെ കാര്യവിളൈ മോണ്ടായ്കടവ് സ്വദേശി വിത്സെൻറ (55) മൃതദേഹമാണ് കേളി കലാസാംസ്കാരിക വേദി പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലെത്തിച്ചത്. വിത്സെൻറ ഭാര്യ രാജകുമാരി, മക്കൾ ബിബിൻ റിജോ, എബിൻ റിജോ എന്നിവർ നാട്ടിലുണ്ട്.
കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുസാഹ്മിയ ഏരിയ സെക്രട്ടറി ഷമീർ എം.കെ. പുലാമന്തോൾ, ജീവകാരുണ്യ ആക്ടിങ് കൺവീനർ നസീർ മുള്ളൂർക്കര, പി.പി. ശങ്കർ എന്നിവരാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനം നടത്തിയത്.

