അപകടത്തിൽ മരിച്ച ബിഹാർ സ്വദേശിയുടെ മയ്യിത്ത് ഖബറടക്കി
text_fieldsത്വാഇഫ്: കഴിഞ്ഞയാഴ്ച റിയാദിൽനിന്ന് ജിദ്ദയിലേക്ക് നഴ്സുമാർ സഞ്ചരിച്ച വാൻ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ബിഹാർ സ്വദേശിയുടെ മയ്യിത്ത് ത്വാഇഫിൽ ഖബറടക്കി. വാൻ ഡ്രൈവറായിരുന്ന മുഹമ്മദ് ഖാദിർ അഖീലിെൻറ (45) മയ്യിത്താണ് ഖബറടക്കിയത്. ത്വാഇഫ് കെ.എം.സി.സി പ്രസിഡൻറ് നാലകത്ത് മുഹമ്മദ് സാലിഹിെൻറ ശ്രമഫലമായി റിദ്വാൻ മുറൂറിൽനിന്നും അവസാന അനുമതിയും ലഭ്യമാക്കി അൽമോയ ജനറൽ ആശുപത്രി മോർച്ചറിയിൽനിന്നും ഏറ്റുവാങ്ങി അൽമോയ മഖ്ബറയിലാണ് മയ്യിത്ത് ഖബറടക്കിയത്.
മുഹമ്മദ് ഖാദിർ അഖീൽ മൂന്നു വർഷത്തോളമായി റിയാദ് ആസ്ഥാനമായ അൽ അദാൽ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമുണ്ട്. ഇദ്ദേഹത്തിെൻറ ജനാസ നമസ്കാരത്തിലും ഖബറടക്ക ചടങ്ങിലും ഖസീമിൽനിന്നും ഭാര്യാ സഹോദരി ഭർത്താവും റിയാദിലും ഖസീമിലും ജിദ്ദയിലുമുള്ള നാട്ടുകാരും സുഹൃത്തുക്കളും പങ്കെടുത്തു.
അപകടത്തിൽ മരിച്ച രണ്ട് മലയാളി നഴ്സുമാരുടെ മൃതദേഹങ്ങൾ അൽമോയ ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽതന്നെയാണുള്ളത്. ഇവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കാനുള്ള നടപടികളെല്ലാം പൂർത്തീകരിച്ചിട്ടുണ്ട്. വിമാന ലഭ്യതക്കനുസരിച്ച് അടുത്ത ദിവസംതന്നെ മൃതദേഹങ്ങൾ നാട്ടിലയക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഹമ്മദ് സാലിഹ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

