തബൂക്കിൽ മരിച്ച ബിഹാർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി
text_fieldsമുഹമ്മദ്
അക്രം
തബൂക്ക്: സൗദി അറേബ്യ വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ ഹൃദയാഘാതം മൂലം മരിച്ച ബിഹാർ ദർഭംഗ സ്വദേശി മുഹമ്മദ് അക്രമിെൻറ (28) മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലെത്തിച്ച് ഖബറടക്കി. തബൂക്കിലെ പ്രമുഖ കമ്പനിയുടെ കീഴിലുള്ള ഫ്യുവൽ സ്റ്റേഷനിൽ ജീവനക്കാരനായിരുന്നു മുഹമ്മദ് അക്രം. മേയ് എട്ടിന് താമസസ്ഥലത്ത് ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാവിലെ സുഹൃത്തുക്കൾ വിളിച്ചിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തബൂക്കിലെ കിങ് ഫഹദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
ഹൃദയാഘാതമാണ് മരണകാരണമെന്ന് മെഡിക്കൽ റിപ്പോർട്ട്. അൽ ഖോബാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി അധികൃതർ തുടർനടപടികൾക്കായി സി.സി.ഡബ്ല്യു.എ അംഗം ഇസ്മാഈൽ പുള്ളാട്ടിനെ ചുമതലപ്പെടുത്തിയിരുന്നു. കെ.എം.സി.സി വെൽഫെയർ വിങ്ങിെൻറ സജീവമായ ഇടപെടലുകളിലൂടെയും സഹായത്തോടെയുമാണ് മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയച്ചത്. പരേതനായ മുഹമ്മദ് ഗുലാം റസൂൽ അൻസാരിയാണ് പിതാവ്. മാതാവ്: യാസ്മീൻ പർവീൻ. സഹോദരങ്ങൾ: മുഹമ്മദ് ഫിർദൗസ്, മുഹമ്മദ് അബ്ദുല്ല, മുഹമ്മദ് അറഫാത്ത്. സഹോദരിമാർ: ജൂഹി പർവീൻ, ബുഷ്റ ബാനു, അംന കാട്ടൂൺ, റാഹത്ത് റൂഹ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

