Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാ​ഹ​നാ​പ​ക​ട​ത്തി​ൽ...

വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ബി​ഹാ​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി

text_fields
bookmark_border
വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ബി​ഹാ​ർ സ്വ​ദേ​ശി​യു​ടെ   മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി
cancel
camera_alt

ഖാ​ലി​ദ് സു​ലൈ​മാ​ൻ 

അ​ബ​ഹ: റോ​ഡ്‌ മു​റി​ച്ചു​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ച ബി​ഹാ​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം അ​ഹ​ദ് റു​ഫൈ​ദ​യി​ൽ ഖ​ബ​റ​ട​ക്കി. ബം​ഗ​റ ഹ​മാ​ൻ​ദി സ്വ​ദേ​ശി ഖാ​ലി​ദ് സു​ലൈ​മാ​െൻറ മൃ​ത​ദേ​ഹ​മാ​ണ് ജി​ദ്ദ കോ​ൺ​സു​ലേ​റ്റ് സാ​മൂ​ഹി​ക​ക്ഷേ​മ വി​ഭാ​ഗം അം​ഗ​വും ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം അ​സീ​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യ ഹ​നീ​ഫ് മ​ഞ്ചേ​ശ്വ​ര​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഖ​ബ​റ​ട​ക്കി​യ​ത്.

നാ​ലു​ദി​വ​സം മു​മ്പാ​ണ് അ​ഹ​ദ് റു​ഫൈ​ദ​യി​ലു​ള്ള മൊ​ബൈ​ലി ഓ​ഫി​സി​ൽ​നി​ന്നും അ​ബ്ഷി​ർ സേ​വ​നം ശ​രി​യാ​ക്കി റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വെ ഇ​ദ്ദേ​ഹ​ത്തെ സൗ​ദി പൗ​ര​ൻ ഓ​ടി​ച്ച വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ച ഇ​ദ്ദേ​ഹ​ത്തി​‍െൻറ മൃ​ത​ദേ​ഹം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​യി​രു​ന്നു. ന​സീ​മ ബീ​വി​യാ​ണ് ഭാ​ര്യ. എ​ട്ടു​വ​ർ​ഷം മു​മ്പ് ഹൗ​സ് ഡ്രൈ​വ​ർ വി​സ​യി​ൽ എ​ത്തി​യ ഖാ​ലി​ദി​ന് ര​ണ്ടു മ​ക്ക​ളു​ണ്ട്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സോ​ഷ്യ​ൽ ഫോ​റം എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ സ​ലീം ഗു​രു​വാ​ക്ക​രെ, മി​ഹ്‌​റു​ദ്ദീ​ൻ പോ​ങ്ങ​നാ​ട്, മൊ​യ്‌​തു കോ​ത​മം​ഗ​ലം എ​ന്നി​വ​ർ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathcar accident
Next Story