ഇന്ത്യൻ സോഷ്യൽ ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിക്കും
text_fieldsദമ്മാം: ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റി ഗാമ ഹോസ്പിറ്റലുമായി സഹകരിച്ച് സൗദി ദേശീയ ദിനത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ രക്തലഭ്യത കുറഞ്ഞ സാഹചര്യത്തിൽ സാമൂഹിക ബാധ്യത ഏറ്റെടുത്താണ് ഫോറം കാമ്പയിനുമായി മുന്നിട്ടിറങ്ങുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
സൗദിയുടെ 91ാം ദേശീയ ദിനത്തിൽ 91 പേർ രക്തം നൽകും. രാവിലെ എട്ടു മുതൽ വൈകീട്ട് ഏഴു വരെ ഗാമ ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് നടക്കും. ഇതു സംബന്ധിച്ച് ആലോചിക്കാൻ േചർന്ന യോഗത്തിൽ സോഷ്യൽ ഫോറം സ്റ്റേറ്റ് വൈസ് പ്രസിഡൻറ് അബ്ദുൽ സലാം വാടാനപ്പള്ളി അധ്യക്ഷത വഹിച്ചു. വി.എം. നാസർ പട്ടാമ്പി, റിയാസ് കോട്ടത്ത്, അബ്ദുല്ല കുറ്റ്യാടി, ഷാനവാസ് കൊല്ലം, സ്റ്റേറ്റ് മീഡിയ ഇൻചാർജ് ശരീഫ് കൊടുവള്ളി തുടങ്ങിയവർ സംസാരിച്ചു.

