Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറ​മ​ദാ​ൻ...

റ​മ​ദാ​ൻ മാ​സ​പ്പി​റ​വി; ഫെ​ബ്രു​വ​രി 17ന് ​സാ​ധ്യ​ത​യെ​ന്ന് ജ്യോ​തി​ശാ​സ്ത്ര നി​രീ​ക്ഷ​ണ​കേ​ന്ദ്രം

text_fields
bookmark_border
റ​മ​ദാ​ൻ മാ​സ​പ്പി​റ​വി; ഫെ​ബ്രു​വ​രി 17ന് ​സാ​ധ്യ​ത​യെ​ന്ന് ജ്യോ​തി​ശാ​സ്ത്ര നി​രീ​ക്ഷ​ണ​കേ​ന്ദ്രം
cancel
Listen to this Article

​റി​യാ​ദ്: ഈ ​വ​ർ​ഷ​ത്തെ റ​മ​ദാ​ൻ വ്ര​താ​രം​ഭം ഫെ​ബ്രു​വ​രി 18 ബു​ധ​നാ​ഴ്ച​യാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് സൗ​ദി അ​റേ​ബ്യ​യി​ലെ ജ്യോ​തി​ശാ​സ്ത്ര നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ഹി​ജ്റ വ​ർ​ഷം 1447-ലെ ​റ​മ​ദാ​ൻ മാ​സ​പ്പി​റ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ശാ​സ്ത്രീ​യ വി​വ​ര​ങ്ങ​ൾ ഹു​ത്ത സു​ദൈ​റി​ലെ അ​ൽ മ​ജ്മ​അ് സ​ർ​വ​ക​ലാ​ശാ​ല ഒ​ബ്സ​ർ​വേ​റ്റ​റി​യാ​ണ് പു​റ​ത്തു​വി​ട്ട​ത്.ഫെ​ബ്രു​വ​രി 17 ചൊ​വ്വാ​ഴ്ച (ശ​അ്ബാ​ൻ 29) വൈ​കു​ന്നേ​രം മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് നി​രീ​ക്ഷ​ണാ​ല​യ​ത്തി​​ന്റെ ക​ണ​ക്കു​കൂ​ട്ട​ൽ. ഇ​തു​പ്ര​കാ​രം വ്ര​താ​രം​ഭം ഫെ​ബ്രു​വ​രി 18ന് ​ആ​യി​രി​ക്കും.

ഹു​ത്ത സു​ദൈ​റി​ൽ വൈ​കു​ന്നേ​രം 5.52ന് ​സൂ​ര്യ​ൻ അ​സ്ത​മി​ക്കും. തൊ​ട്ടു​പി​ന്നാ​ലെ 5.54ന് ​ച​ന്ദ്ര​ൻ ഉ​ദി​ക്കും. സൂ​ര്യ​ൻ അ​സ്ത​മി​ച്ച് ര​ണ്ട് മി​നി​റ്റി​ന് ശേ​ഷം ച​ന്ദ്ര​ൻ പ്ര​ത്യ​ക്ഷ​പ്പെ​ടു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഈ ​സ​മ​യ​ത്ത് ച​ന്ദ്ര​ൻ ച​ക്ര​വാ​ള​ത്തി​ൽ നി​ന്ന് 0.5 ഡി​ഗ്രി ഉ​യ​ര​ത്തി​ലും, സൂ​ര്യ​നി​ൽ നി​ന്ന് 1.61 ഡി​ഗ്രി അ​ക​ല​ത്തി​ലു​മാ​യി​രി​ക്കും. വൈ​കു​ന്നേ​രം 6.19ന് ​സൂ​ര്യ​ൻ അ​സ്ത​മി​ക്കു​ക​യും 6.23ന് ​ച​ന്ദ്ര​ൻ ഉ​ദി​ക്കു​ക​യും ചെ​യ്യും.

ഇ​വി​ടെ സൂ​ര്യ​നും ച​ന്ദ്ര​നും ത​മ്മി​ൽ നാ​ല് മി​നി​റ്റി​ന്റെ വ്യ​ത്യാ​സ​മു​ണ്ടാ​കും. ഉ​മ്മു​ൽ ഖു​റാ ക​ല​ണ്ട​റും കൃ​ത്യ​മാ​യ ശാ​സ്ത്രീ​യ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഈ ​റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

എ​ങ്കി​ലും, സൗ​ദി സു​പ്രീം കോ​ട​തി​യു​ടെ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​ത്തി​ന് ശേ​ഷ​മെ വ്ര​താ​രം​ഭ​ത്തി​​ന്റെ കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​വു​ക​യു​ള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadanfebruary 17Saudi Arabia
News Summary - The beginning of the month of Ramadan; Astrological Observatory says it is likely to occur on February 17
Next Story