Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജ​ന​സം​ഖ്യാ സെ​ൻ​സ​സ്...

ജ​ന​സം​ഖ്യാ സെ​ൻ​സ​സ് ആ​രം​ഭി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റെ​ടു​ക്കു​ന്നു

text_fields
bookmark_border
ജ​ന​സം​ഖ്യാ സെ​ൻ​സ​സ് ആ​രം​ഭി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റെ​ടു​ക്കു​ന്നു
cancel

ജു​ബൈ​ൽ: രാ​ജ്യ​ത്ത് 2022ലെ ​ജ​ന​സം​ഖ്യാ സെ​ൻ​സ​സ് ആ​രം​ഭി​ക്കാ​ൻ സൗ​ദി അ​ധി​കൃ​ത​ർ ത​യാ​റെ​ടു​ക്കു​ന്നു. ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ സ്റ്റാ​റ്റി​സ്റ്റി​ക്സ് പ്ര​കാ​രം 2010ലാ​ണ് രാ​ജ്യ​ത്ത് അ​വ​സാ​ന​മാ​യി പൊ​തു ജ​ന​സം​ഖ്യാ സെ​ൻ​സ​സ് ന​ട​ന്ന​ത്. അ​ന്ന് ആ​കെ ജ​ന​സം​ഖ്യ 27,136,977 ആ​യി​രു​ന്നു. സ​മ്പൂ​ർ​ണ സെ​ൻ​സ​സി​ന്​ മു​ന്നോ​ടി​യാ​യി ത​ബൂ​ക്ക്, അ​ൽ​ഉ​ല, മ​ക്ക, അ​സീ​ർ, ദി​രി​യ, റി​യാ​ദ്, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ എ​ന്നീ ഏ​ഴ് മേ​ഖ​ല​ക​ളി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ സെ​ൻ​സ​സ് ആ​രം​ഭി​ച്ച​താ​യി അ​തോ​റി​റ്റി അ​റി​യി​ച്ചു. ഫീ​ൽ​ഡി​ൽ ശേ​ഖ​രി​ച്ച ഡാറ്റ രേ​ഖ​പ്പെ​ടു​ത്താ​ൻ സെ​ൻ​സ​സ് എ​ടു​ക്കു​ന്ന​വ​ർ ടാ​ബ്‌​ലെ​റ്റ് ക​മ്പ്യൂ​ട്ട​റു​ക​ൾ ഉ​പ​യോ​ഗി​ക്കും. സെ​ൻ​സ​സ് ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള തീ​യ​തി ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ആ​ളു​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ലം, അ​വ​രു​ടെ സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ ജ​ന​സം​ഖ്യ​യെ​ക്കു​റി​ച്ചു​ള്ള കൃ​ത്യ​വും വി​ശ​ദ​വു​മാ​യ വി​വ​ര​ങ്ങ​ളാ​ണ് ശേ​ഖ​രി​ക്കു​ക. ഇ​ത്ത​ര​ത്തി​ലു​ള്ള സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ ബ​ജ​റ്റ് രൂ​പ​വ​ത്ക​രി​ക്കാ​നും ന​ഗ​ര​വി​ക​സ​ന​ത്തി​നും ജ​ന​സം​ഖ്യാ വ​ള​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭാ​വി ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നും വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം തു​ട​ങ്ങി​യ പൊ​തു​സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നും ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.

വ​രു​മാ​നം, ജീ​വി​ത​നി​ല​വാ​രം, വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം തു​ട​ങ്ങി​യ സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ വി​വ​ര​ങ്ങ​ൾ​ക്കൊ​പ്പം വി​വി​ധ താ​മ​സ​ക്കാ​രെ​യും കു​ടും​ബ​ങ്ങ​ളെ​യും കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ക്കും. ജി20 ​രാ​ജ്യ​ങ്ങ​ളും അം​ഗ​രാ​ജ്യ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്ന മി​ക​ച്ച അ​ന്താ​രാ​ഷ്‌​ട്ര ജ​ന​സം​ഖ്യാ സെ​ൻ​സ​സ് മാ​തൃ​ക​ക​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് സെ​ൻ​സ​സ് ന​ട​ക്കു​ക. സ​മ​ഗ്ര​മാ​യ പ​ഠ​ന​ത്തി​ന് ശേ​ഷ​മാ​ണ് 2022ലെ ​സൗ​ദി സെ​ൻ​സ​സി​നാ​യി ത​ങ്ങ​ളു​ടെ എ​ക്‌​സി​ക്യൂ​ട്ടി​വ് പ്ലാ​ൻ ത​യാ​റാ​ക്കി​യ​തെ​ന്ന് അ​തോ​റി​റ്റി അ​റി​യി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും സ​മ​ഗ്ര​മാ​യ ക​വ​റേ​ജ് ഉ​റ​പ്പാ​ക്കു​ന്ന​തി​നും ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത വാ​സ​സ്ഥ​ല​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്ന​തി​നും സാ​റ്റ്​​ലൈ​റ്റ് സാ​ങ്കേ​തി​ക​വി​ദ്യ സെ​ൻ​സ​സി​ന്​ ഉ​പ​യോ​ഗി​ക്കും. കൂ​ടാ​തെ, അ​തോ​റി​റ്റി​യു​ടെ വെ​ബ്‌​സൈ​റ്റ് വ​ഴി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​വ​രു​ടെ സെ​ൻ​സ​സ് ഡേ​റ്റ ന​ൽ​കാ​ൻ അ​നു​വ​ദി​ക്കു​ന്ന സം​വി​ധാ​ന​വു​മു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jubailpopulation census
News Summary - The authorities are preparing to launch the population census
Next Story