Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസത്തി​െൻറ...

പ്രവാസത്തി​െൻറ കാൻവാസിലും വേദിയിലും സർഗ ചൈതന്യമായി

text_fields
bookmark_border
പ്രവാസത്തി​െൻറ കാൻവാസിലും വേദിയിലും സർഗ ചൈതന്യമായി
cancel

ദ​മ്മാം: പ്ര​വാ​സ​ത്തി​െൻറ വി​ര​സ​ത​ക​ളെ ബ​ഹു​മു​ഖ പ്ര​തി​ഭ​കൊ​ണ്ട് മ​റി​ക​ട​ന്ന ക​ലാ​കാ​രി​യാ​ണ്​ ദ​മ്മാ​മി​ൽ പ്ര​വാ​സി​യാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​നി ചൈ​ത​ന്യ ഷി​നോ​ജ്. ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി സൗ​ദി​യി​ലു​ള്ള ചൈ​ത​ന്യ, ജ​ന്മ​സി​ദ്ധ​മാ​യ ചി​ത്ര​ര​ച​ന​ക്ക്​ ജീ​വ​ൻ ന​ൽ​കി​യ​തും പ്ര​വാ​സ​ത്തി​െൻറ വ​ഴി​ത്തി​രി​വു​ക​ളി​ലാ​ണ്. സ്കൂ​ൾ കാ​ല​ഘ​ട്ട​ത്തി​ലെ മ​ത്സ​ര​ങ്ങ​ളി​ലെ​ല്ലാം സ​മ്മാ​ന​ങ്ങ​ൾ നേ​ടി പ്ര​തി​ഭ തെ​ളി​യി​ച്ചി​ട്ടും, ഒ​രു ചി​ത്ര​കാ​രി​യാ​യി വ​ള​ർ​ന്നു​വ​രാ​ൻ സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നു​കൂ​ല​മാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് ഉ​പ​രി​പ​ഠ​ന​ത്തി​െൻറ തി​ര​ക്കു​ക​ളി​ലേ​ക്ക് മാ​റി​യ​തോ​ടെ വ​ര​യു​ടെ ലോ​കം താ​ൽ​കാ​ലി​ക​മാ​യി വ​ഴി​മാ​റി.

ചൈ​ത​ന്യ ഷി​നോ​ജ് ചി​ത്ര​ര​ച​ന​യി​ൽ, അ​വ​രു​ടെ കാ​ലി​ഗ്രാ​ഫി, പെ​യി​ൻ​റി​ങ്

വി​വാ​ഹ​ശേ​ഷം ഭ​ർ​ത്താ​വു​മൊ​ത്ത് സൗ​ദി​യി​ലേ​ക്ക് എ​ത്തി​യ​താ​ണ് ക​ലാ​ജീ​വി​ത​ത്തി​ൽ പു​ന​ർ​ജ​നി​യാ​യ​ത്. ഫ്ലാ​റ്റി​ലെ ഏ​കാ​ന്ത​മാ​യ പ​ക​ലു​ക​ളെ സ​ർ​ഗാ​ത്മ​ക​മാ​ക്കാ​ൻ ത​െൻറ പ​ഴ​യ സ്വ​പ്ന​ങ്ങ​ളെ തി​രി​കെ​വി​ളി​ച്ചു. ഡ്രോ​യി​ങ്​ ബു​ക്കി​ൽ​നി​ന്ന് കാ​ൻ​വാ​സി​ലേ​ക്ക് മാ​റി​യ​തോ​ടെ ഉ​ള്ളി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന ക​ഴി​വു​ക​ൾ അ​ത്യ​പൂ​ർ​വ സൃ​ഷ്​​ടി​ക​ളാ​യി രൂ​പം​കൊ​ണ്ടു.

വൈ​കാ​തെ ത​ന്നെ ചു​റ്റു​മു​ള്ള​വ​ർ ചൈ​ത​ന്യ​യി​ലെ ചി​ത്ര​കാ​രി​യെ തി​രി​ച്ച​റി​ഞ്ഞു. പ്രോ​ത്സാ​ഹ​ന​ങ്ങ​ൾ കൂ​ടി​യാ​യ​തോ​ടെ വാ​ട്ട​ർ ക​ള​ർ, അ​ക്രി​ലി​ക്, ഓ​യി​ൽ പെ​യി​ൻ​റി​ങ്, കോ​ഫി പെ​യി​ൻ​റി​ങ്​ തു​ട​ങ്ങി വി​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ ചി​ത്ര​ങ്ങ​ൾ അ​വ​ർ ഒ​രു​ക്കി. ഇ​തി​നു​പു​റ​മേ, സൗ​ദി​യി​ൽ ആ​ദ്യ​മാ​യി ലൈ​വ് സാ​ൻ​ഡ് ആ​ർ​ട്ട് (മ​ണ​ൽ ശി​ല്പം) ഷോ ​അ​വ​ത​രി​പ്പി​ച്ച വ​നി​ത എ​ന്ന അ​പൂ​ർ​വ നേ​ട്ട​വും സ്വ​ന്ത​മാ​ക്കി. കോ​വി​ഡ് കാ​ല​ത്തെ ലോ​ക്ഡൗ​ൺ പ്ര​തി​സ​ന്ധി​ക​ളെ​യും ചൈ​ത​ന്യ സ​ർ​ഗാ​ത്മ​ക​മാ​യാ​ണ് നേ​രി​ട്ട​ത്. കൃ​ത്രി​മ പൂ​ക്ക​ൾ കൊ​ണ്ടു​ള്ള ഓ​ണ​പ്പൂ​ക്ക​ള​ങ്ങ​ൾ, ക്രി​സ്മ​സ് സ്​​റ്റാ​ർ നി​ർ​മാ​ണം, വ്യ​ത്യ​സ്ത രൂ​പ​ങ്ങ​ളി​ലു​ള്ള മെ​ഴു​കു​തി​രി​ക​ൾ, ബോ​ട്ടി​ൽ ആ​ർ​ട്ട് തു​ട​ങ്ങി​യ ക്രാ​ഫ്റ്റ് വ​ർ​ക്കു​ക​ളി​ലൂ​ടെ വി​ര​സ​മാ​യ കാ​ല​ഘ​ട്ട​ത്തെ അ​വ​ർ മ​നോ​ഹ​ര​മാ​ക്കി മാ​റ്റി.

പ്ര​വാ​സ​ലോ​ക​ത്തു​നി​ന്ന് ല​ഭി​ച്ച പി​ന്തു​ണ ചി​ത്ര​ര​ച​ന​യി​ൽ മാ​ത്ര​മ​ല്ല, സം​ഗീ​ത​ത്തി​ലും അ​ഭി​ന​യ​ത്തി​ലും ഒ​രു കൈ ​നോ​ക്കാ​ൻ പ്ര​ചോ​ദ​ന​മാ​യി. സൗ​ദി മ​ല​യാ​ളി സ​മാ​ജ​ത്തി​െൻറ സാ​ഹി​ത്യ ക്യാ​മ്പി​ൽ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രു​ടെ ക്യാ​രി​ക്കേ​ച്ച​റു​ക​ൾ വ​ര​ച്ച് പ്ര​ദ​ർ​ശി​പ്പി​ക്കാ​നും അ​വ​സ​രം കി​ട്ടി. എ​ഴു​ത്തും വാ​യ​ന​യു​മാ​ണ് മ​റ്റൊ​രു പ്രി​യ​പ്പെ​ട്ട മേ​ഖ​ല. ചി​ത്ര​ങ്ങ​ളി​ൽ നി​റ​ങ്ങ​ൾ സം​സാ​രി​ക്കു​ന്ന​തു​പോ​ലെ, എ​ഴു​ത്തി​ലൂ​ടെ വി​കാ​ര​ങ്ങ​ൾ​ക്ക് ജീ​വ​ൻ പ​ക​രാ​നും അ​വ​ർ​ക്ക് സാ​ധി​ക്കു​ന്നു. ക​ല​യി​ൽ മാ​ത്ര​മ​ല്ല, പാ​ച​ക​രം​ഗ​ത്തും കൈ​പ്പു​ണ്യം തെ​ളി​യി​ച്ചി​ട്ടു​ള്ള ഇ​വ​ർ നി​ര​വ​ധി സം​ഘ​ട​ന​ക​ളു​ടെ പാ​ച​ക മ​ത്സ​ര​ങ്ങ​ളി​ലും കു​ട്ടി​ക​ളു​ടെ ക​ള​റി​ങ്​ മ​ത്സ​ര​ങ്ങ​ളി​ലും വി​ധി​ക​ർ​ത്താ​വാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

‘നി​റ​ങ്ങ​ൾ വെ​റും ചാ​യ​ങ്ങ​ള​ല്ല, മ​ന​സിെൻറ ഭാ​ഷ​യാ​ണ്’ എ​ന്ന് വി​ശ്വ​സി​ക്കു​ന്ന ചൈ​ത​ന്യ​ക്ക്​ ക​ല വെ​റു​മൊ​രു വി​നോ​ദ​മ​ല്ല, മ​റി​ച്ച് ജീ​വി​ത​യാ​ത്ര​യു​ടെ ഹൃ​ദ​യ​സ്പ​ന്ദ​ന​മാ​ണ്. ഓ​രോ കാ​ൻ​വാ​സി​ലും ആ​ത്മാ​വി​െൻറ ഒ​രു ഭാ​ഗ​മാ​ണ് അ​വ​ർ പ​ക​ർ​ത്തി​വെ​ക്കു​ന്ന​ത്. കു​ടും​ബ​കാ​ര്യ​ങ്ങ​ൾ​ക്കൊ​പ്പം ത​ന്നെ ക​ല​യ്ക്കും തു​ല്യ പ്രാ​ധാ​ന്യം ന​ൽ​കി​യാ​ണ് ഈ ​ക​ലാ​പ്ര​തി​ഭ മു​ന്നോ​ട്ട് പോ​കു​ന്ന​ത്.

ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ പ​വി​ത്ര​ൻ–​വ​ത്സ​ല ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത​മ​ക​ളാ​ണ് ചൈ​ത​ന്യ. ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി കു​ടും​ബ​ത്തോ​ടൊ​പ്പം സൗ​ദി അ​റേ​ബ്യ​യി​ലാ​ണ് താ​മ​സം. ഭ​ർ​ത്താ​വ് ഷി​നോ​ജ് സൗ​ദി​യി​ലെ പ്ര​മു​ഖ ഓ​യി​ൽ ആ​ൻ​ഡ് ഗ്യാ​സ് ക​മ്പ​നി​യി​ൽ മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്യു​ന്നു. മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി ആ​യു​ഷും, യു.​കെ.​ജി വി​ദ്യാ​ർ​ഥി ഇ​ഷാ​നു​മാ​ണ്​ മ​ക്ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArtPaintingskillCreativity
News Summary - the art of painting
Next Story