Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയമനിൽ ഒരു ജയിലും...

യമനിൽ ഒരു ജയിലും ലക്ഷ്യമാക്കി ആക്രമണം നടത്തിയിട്ടില്ലെന്ന്​ അറബ്​ സഖ്യസേന

text_fields
bookmark_border
general turkey al maliki
cancel
camera_alt

അറബ്​ സഖ്യസേന വക്താവ്​ ബ്രിഗേഡിയർ ജനറൽ തുർക്കി അൽമാലികി

ജിദ്ദ: യമനിലെ സഅ്​ദയിൽ ഒരു ജയിലും ലക്ഷ്യമാക്കി ആക്രമണം നടത്തിയിട്ടില്ലെന്ന്​ അറബ്​ സഖ്യസേന. ഇത്​ സംബന്ധിച്ച എല്ലാ വസ്​തുതകളും വിശദമായ വിവരങ്ങളും തങ്ങൾ, സംഭവം വിലയിരുത്തുന്ന സംയുക്ത സംഘത്തിന്​ നൽകുമെന്നും സഖ്യസേന ഔദ്യേഗിക വക്താവ്​ ബ്രിഗേഡിയർ ജനറൽ തുർക്കി അൽമാലികി പറഞ്ഞു.

സഖ്യസേന സഅ്​ദ നഗരത്തിലെ ഒരു ജയിലിനെ ലക്ഷ്യമിട്ടുവെന്ന ഹൂതികളുടെ അവകാശവാദത്തെക്കുറിച്ച് ജനുവരി 22ന്​ സഖ്യസേന ജോയിൻറ്​ ഫോഴ്‌സ് കമാൻഡ് പ്രസ്​താവന പുറത്തിറക്കിയിരുന്നു. ഇതിന്​ പുറമേ അന്വേഷണ നടപടിക്രമങ്ങളും വിഷയവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രേഖകളും ശേഖരിക്കുമെന്ന്​​ സംഭവം വിലയിരുത്തുന്ന സംയുക്ത ടീം പ്രഖ്യാപിക്കുകയും ചെയ്​തിരുന്നു.

അറബ്​ സഖ്യസേനയുടെ ജോയിൻറ്​ ഫോഴ്‌സ് കമാൻഡ് എല്ലാ വസ്തുതകളും വിശദമായ വിവരങ്ങളും വിലയിരുത്തൽ ടീമിന് നൽകും. കൂടാതെ യമനിലെ മാനുഷിക കാര്യങ്ങളുടെ ഏകോപന ഓഫിസിലേക്കും റെഡ് ക്രോസിന്‍റെ ഇൻറർനാഷനൽ കമ്മിറ്റിയിലേക്കും വിവരങ്ങൾ നൽകുമെന്ന്​ വക്താവ്​ പറഞ്ഞു.

സഖ്യസേന ലക്ഷ്യമിടാത്ത നാല്​ സ്ഥലങ്ങൾ സഅ്​ദ നഗരത്തിലെ ജയിലുകളായി ഹൂതികൾ ഉപയോഗിക്കുന്നതായി ബ്രിഗേഡിയർ അൽ മാലികി വിശദീകരിച്ചു. അതുപോലൊരു സ്ഥലത്ത് നിന്ന് 18 കിലോമീറ്റർ അകലെയാണ് ഏറ്റവും അടുത്തുള്ള ജയിൽ സ്ഥിതി ചെയ്യുന്നത്.

സഅ്​ദയിലെ പ്രത്യേക സുരക്ഷാ ക്യാമ്പ് ആണ് ലക്ഷ്യമിട്ടത്​. അതിന്‍റെ സ്വഭാവമനുസരിച്ച് നിയമാനുസൃതമായ സൈനിക ലക്ഷ്യമാണ്. ഹൂതി തീവ്രവാദികളുടെ സൈനിക ഉപയോഗ സ്ഥലവുമാണ് അത്​​. ശത്രുതാപരമായ പ്രവർത്തനങ്ങൾക്കും സിവിലിയന്മാരെയും സിവിലിയൻ വസ്തുക്കളെയും ലക്ഷ്യമാക്കി അതിർത്തി കടന്നുള്ള ആക്രമണങ്ങൾ നടത്താനും സൈനിക ശ്രമങ്ങൾക്ക്​ പിന്തുണ നൽകുന്ന കേന്ദ്രവുമാണ് അത്​​.

സ്ഥലത്തിന്‍റെ യഥാർഥ പ്രവർത്തനത്തെക്കുറിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും അന്താരാഷ്ട്ര സംഘടനകളുടെയും ആഗോള സർക്കാരിതര സംഘടനകളുടെയും സഹതാപം നേടാനുള്ള ശ്രമവുമാണ്​ ഹൂതികൾ അതിന്‍റെ മാധ്യമങ്ങളിലൂടെ നടത്തികൊണ്ടിരിക്കുന്നതെന്നും സംഖ്യസേന വക്താവ്​ പറഞ്ഞു.

ഈ സൈനിക സ്ഥലത്തിന്‍റെ പ്രവർത്തനത്തിന്‍റെ യാഥാർഥ്യത്തെക്കുറിച്ച് അവരെ അറിയിക്കാനും തെറ്റിദ്ധരിപ്പിക്കുന്ന ഹൂതി വിവരണത്തെക്കുറിച്ച് ചർച്ച ചെയ്യാനും സഖ്യസേനയുടെ സംയുക്ത സേനയുടെ ആസ്ഥാനം സന്ദർശിക്കാൻ യമനിലെ മാനുഷിക കാര്യങ്ങളുടെ ഏകോപന ഓഫിസിനെയും റെഡ് ക്രോസിന്‍റെ ഇൻറർനാഷനൽ കമ്മിറ്റിയെയും ക്ഷണിക്കാനുള്ള നടപടികൾ നടന്നുവരികയാണ്​.

ചില സംഘടനകൾ നൽകിയ ഡാറ്റ അനുസരിച്ച്, സംശയാസ്പദമായ സ്ഥലം സന്ദർശിച്ച് അവർക്ക് ലഭ്യമായ വിവരങ്ങൾ കൈമാറാൻ അഭ്യർഥിച്ചിട്ടുണ്ട്​. ഏതെങ്കിലും ആരോപണം ഉണ്ടായാൽ, സഖ്യത്തിന്‍റെ സംയുക്ത സേനയുടെ നേതൃത്വത്തിലുള്ള ആന്തരിക സംവിധാനത്തിന് അനുസൃതമായും അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കും അതിന്‍റെ ആചാര നിയമങ്ങൾക്കും അനുസൃതമായി അത് ഗൗരവമായി കാണുകയും പരിഗണിക്കുകയും ചെയ്യും.

മൂന്നാം ജനീവ കൺവെൻഷന്‍റെ ആർട്ടിക്കിൾ 23-ൽ അടങ്ങിയിരിക്കുന്ന തടങ്കൽ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര മാനുഷിക നിയമത്തിന്‍റെ വ്യവസ്ഥകൾ ലംഘിക്കുകയോ അവരുടെ സൈനിക കേന്ദ്രങ്ങളിൽ സിവിലിയന്മാരെ മനുഷ്യകവചമായി ഉപയോഗിക്കുകയോ ചെയ്താൽ ഹൂതികൾക്കായിരിക്കും അതിന്‍റെ​ പൂർണ ഉത്തരവാദിത്തമെന്നും​ സംഖ്യസേന വക്താവ്​ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yemenarab league
News Summary - The Arab League says no prison in Yemen has been attacked
Next Story