ദമ്മാം: സൗദി ആലപ്പി സ്പോര്‍ട്സ് അസോസിയേഷെൻറ ആഭിമുഖ്യത്തില്‍ ആലപ്പി പ്രീമിയര്‍ ലീഗ് സീസണ് രണ്ട് ക്രിക്കറ്റ് ടൂര്‍ണമെൻറിന് ദമ്മാം ഗൂഖ ഫ്ലഡ്ലിറ്റ് ഗ്രൗണ്ടില്‍ ആരംഭിച്ചു. ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങളെ പ്രതിനിധാനം ചെയ്ത് എട്ട് ടീമുകളാണ് ടൂര്‍ണമെൻറില്‍ പങ്കെടുക്കുന്നത്. അപ്പര്‍ കുട്ടനാട്, യുനൈറ്റഡ് സ്ട്രൈക്കേഴ്സ് ഓഫ് ആലപ്പുഴ, ടൗണ്‍ സ്റ്റാഴ്സ്, ആലപ്പി സൂപ്പര്‍ ഹീറോസ്, ബ്രദേഴ്സ് കരുവാറ്റ, ഹരിപ്പാട് ഹീറോസ്, കാസ്ക് ആലപ്പി, കായംകുളം കൊച്ചുണ്ണീസ്, മാവേലിക്കര സതേണ്‍ വാരിയേഴ്സ് എന്നീ ഫ്രാഞ്ചൈസികളാണ് എ.പി.എല്‍ സീസണ് രണ്ടില്‍ മാറ്റുരക്കുന്നത്.
വ്യാഴാഴ്ച വൈകീട്ട് ഏഴിന് മാര്‍ച്ച് പാസ്റ്റോടെയാണ് ടൂർണമെൻറിന് തുടക്കമായത്. ആലപ്പുഴ ജില്ലയുടെ പൈതൃകം പ്രതിഫലിപ്പിക്കുന്ന വിവിധ കലാരൂപങ്ങള്‍ മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നു. വെള്ളിയാഴ്ച വൈകീട്ട് സമാപനച്ചടങ്ങില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ അസോസിയേഷന് പ്രസിഡൻറ് സിറാജ് ആലപ്പി, ജനറല്‍ സെക്രട്ടറി സുധീര്‍ നാസിമുദ്ദീന്, മീഡിയ കണ്‍വീനര്‍ ടി.എം. സിയാദ്, സ്പോര്‍ട്സ് കണ്‍വീനര്‍ ഷിബിന്‍, ടെക്നിക്കൽ കമ്മിറ്റി അംഗം ബാലു എന്നിവര്‍ സംബന്ധിച്ചു.