എട്ടാമത് ഖുർആൻ മുസാബഖ ഗ്രാൻഡ് ഫിനാലെ സമാപിച്ചു
text_fieldsഅലിഫ് ഇൻറർനാഷനൽ സ്കൂളിൽ നടന്ന ഖുർആൻ മുസാബഖയുടെ എട്ടാമത് എഡിഷൻ
ഗ്രാൻഡ് ഫിനാലെയിൽനിന്ന്
റിയാദ്: അലിഫ് ഇൻറർനാഷനൽ സ്കൂളിലെ ഇസ്ലാമിക് ഡിപ്പാർട്ട്മെൻറിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഖുർആൻ മുസാബഖയുടെ എട്ടാമത് എഡിഷൻ ഗ്രാൻഡ് ഫിനാലെ സമാപിച്ചു. മുഖ്യാതിഥിയും പ്രഭാഷകനുമായ ശൈഖ് നാസിർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഖുർആനിക സൂക്തങ്ങൾ കൃത്യമായ നിയമങ്ങളോടെ പാരായണം ചെയ്യുന്നതിനായുള്ള ശാസ്ത്രീയ പരിശീലനം ലഭിച്ച മത്സരാർഥികളാണ് ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ചത്. ഫെബ്രുവരി 15ന് നടന്ന ആദ്യ റൗണ്ടിലും ഫെബ്രുവരി 17ന് നടന്ന രണ്ടാം റൗണ്ടിലും വിജയികളായി യോഗ്യത നേടിയവർ നാല് വിഭാഗങ്ങളിലായാണ് ഫൈനലിൽ പങ്കെടുത്തത്. മത്സരത്തിൽ കാറ്റഗറി ഒന്നിൽ മർവ മുഹമ്മദ് (2B), കാറ്റഗറി രണ്ടിൽ ആയിഷ സമീഹ ഇത്ബാൻ (4B), കാറ്റഗറി മൂന്നിൽ മർയം ഖോജ (5B), കാറ്റഗറി നാലിൽ ശൈഖ് മുഹമ്മദ് സൈൻ (8F) എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ശൈഖ് ഫറജ് ബ്നു നാസിർ അബ്ദുല്ല അൽ ഹിയമി, ശൈഖ് സദ്ദാം ഇബ്നു ഹസൻ അബ്ദു അദുർവാനി, അശൈഖ് സ്വബ്രീ ഇബ്നു അഹ്മദ് അൽ ഹറാസി എന്നിവരായിരുന്നു വിധികർത്താക്കൾ.
ചടങ്ങിൽ അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി.ഇ.ഒ ലുഖ്മാൻ അഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി, ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, അബ്ദുൽ ഖുദൂസ്, കോഓഡിനേറ്റർ മുഹമ്മദ് ആഷിഫ് നഈമി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

