Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദ് സീസൺ 2026 ഒക്ടോബർ 21 മുതൽ: വിനോദത്തി​െൻറ അപൂർവ വിരുന്നൊരുക്കാൻ സൗദി അറേബ്യ

text_fields
bookmark_border
റിയാദ് സീസൺ 2026 ഒക്ടോബർ 21 മുതൽ: വിനോദത്തി​െൻറ അപൂർവ വിരുന്നൊരുക്കാൻ സൗദി അറേബ്യ
cancel
camera_alt

റിയാദ്​ വോളിവാഡ്​ സിറ്റി

റിയാദ്: ആഗോള വിനോദരംഗത്ത് തരംഗം സൃഷ്​ടിച്ച റിയാദ് സീസണി​െൻറ ഏഴാം പതിപ്പ് ഒക്ടോബർ 21-ന്​ ആരംഭിക്കും. ജനറൽ എൻറർടൈൻമെൻറ്​ അതോറിറ്റി (ജ.ഇ.എ) ചെയർമാൻ തുർക്കി ആലുശൈഖ് ആണ്​ ഈ വിവരം സ്വന്തം ‘എക്സ്’ അക്കൗണ്ടിലൂടെ അറിയിച്ചത്​. അദ്ദേഹം പങ്കുവെച്ച പ്രത്യേക പ്രമോ വീഡിയോയിലൂടെ സീസണി​െൻറ ഔദ്യോഗിക പ്രഖ്യാപനം നടത്തി.

ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെയും സന്ദർശകരെയും സൗദി തലസ്ഥാനത്തേക്ക് ആകർഷിക്കുന്ന വൈവിധ്യമാർന്ന പരിപാടികളോടെ 10 ആഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്കാണ് ഇത്തവണ റിയാദ് സാക്ഷ്യം വഹിക്കുക. കായികപ്രേമികൾക്കായി അന്താരാഷ്​ട്ര തലത്തിലുള്ള ബോക്സിങ്, ഗുസ്തി മത്സരങ്ങൾ, യു.എഫ്.സി ചാമ്പ്യൻഷിപ്പുകൾ എന്നിവ ഇത്തവണത്തെ പ്രധാന ആകർഷണങ്ങളിൽ ഉൾപ്പെടുന്നു.

കൂടാതെ, ലോകപ്രശസ്ത താരങ്ങൾ അണിനിരക്കുന്ന ‘സിക്സ് കിങ്സ് സ്ലാം’ ടെന്നീസ് ടൂർണമെൻറും കായിക വിരുന്നിന് മാറ്റ് കൂട്ടും. ഇവക്ക് പുറമെ, പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന സംഗീത കച്ചേരികൾ, ഹാസ്യ-നാടക പ്രകടനങ്ങൾ, കുട്ടികൾക്കും കുടുംബങ്ങൾക്കുമായി തയാറാക്കിയ പ്രത്യേക വിനോദ പരിപാടികൾ എന്നിവയും സീസണിൽ ഒരുക്കിയിട്ടുണ്ട്.

രാജ്യങ്ങളുടെ സംസ്കാരവും പാരമ്പര്യവും തൊട്ടറിയാൻ അവസരമൊരുക്കുന്ന ‘ബൊളിവാഡ് വേൾഡ്’ പുതിയ അനുഭവങ്ങളോടെ തിരിച്ചെത്തും. നവീകരിച്ച രൂപത്തിലുള്ള ‘ബൊളിവാഡ് സിറ്റി’, പുത്തൻ ഭാവങ്ങളോടെ ആകർഷകമാക്കിയ ‘വണ്ടർ ഗാർഡൻ’ അമ്യൂസ്‌മെൻറ്​ പാർക്ക് എന്നിവയും ഇത്തവണത്തെ പ്രധാന കേന്ദ്രങ്ങളായിരിക്കും.

ഇതോടൊപ്പം, ഫൈൻ ഡൈനിങ്ങും സാംസ്കാരിക അനുഭവങ്ങളും സമ്മാനിക്കുന്ന ‘ദി ഗ്രൂവ്സ്’, പ്രാദേശിക ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്ന ‘ഫാർമേഴ്‌സ് മാർക്കറ്റ്’, കൂടാതെ ‘വയാ റിയാദ്’ ഏരിയയിൽ നടക്കുന്ന പ്രശസ്തമായ ‘അന അറാബിയ’ ഫാഷൻ എക്സിബിഷൻ തുടങ്ങി ഒട്ടനവധി സവിശേഷ കേന്ദ്രങ്ങളും പരിപാടികളും റിയാദ് സീസൺ 2026-​െൻറ ഭാഗമായി അരങ്ങേറും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Riyadh Season 2026 starts on October 21: Saudi Arabia to offer a rare feast of entertainment
Next Story