Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right50-ാമ​ത് ഗ്രാ​ൻ​ഡ്...

50-ാമ​ത് ഗ്രാ​ൻ​ഡ് ഹ​ജ്ജ് സി​മ്പോ​സി​യ​ത്തി​ന് ഇ​ന്ന് ജി​ദ്ദ​യി​ൽ തു​ട​ക്ക​മാ​കും

text_fields
bookmark_border
50-ാമ​ത് ഗ്രാ​ൻ​ഡ് ഹ​ജ്ജ് സി​മ്പോ​സി​യ​ത്തി​ന് ഇ​ന്ന് ജി​ദ്ദ​യി​ൽ തു​ട​ക്ക​മാ​കും
cancel

ജി​ദ്ദ: ഇ​സ്‌​ലാ​മി​ക ലോ​ക​ത്തെ പ്ര​മു​ഖ പ​ണ്ഡി​ത​ന്മാ​രെ​യും ചി​ന്ത​ക​രെ​യും ഒ​രേ വേ​ദി​യി​ൽ അ​ണി​നി​ര​ത്തി, സൗ​ദി ഹ​ജ്ജ്-​ഉം​റ മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ‘ഗ്രാ​ൻ​ഡ് ഹ​ജ്ജ് സി​മ്പോ​സി​യം’ ബു​ധ​നാ​ഴ്ച ജി​ദ്ദ​യി​ൽ ആ​രം​ഭി​ക്കും. ‘ദൈ​വ​ത്തി​െൻറ അ​തി​ഥി​ക​ളെ സേ​വി​ക്കു​ന്ന​തി​നു​ള്ള ഫ​ല​പ്ര​ദ​മാ​യ വേ​ദി... അ​ര​നൂ​റ്റാ​ണ്ട് വി​ജ്ഞാ​ന സ​മ്പു​ഷ്​​ടീ​ക​ര​ണം’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് സു​വ​ർ​ണ ജൂ​ബി​ലി തി​ള​ക്ക​ത്തി​ലു​ള്ള 50-ാമ​ത് സി​മ്പോ​സി​യം ന​ട​ക്കു​ന്ന​ത്.​ പ​ണ്ഡി​ത കൗ​ൺ​സി​ലു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന ഈ ​ആ​ഗോ​ള സം​ഗ​മ​ത്തി​ൽ ലോ​ക​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ശി​ഷ്​​ട വ്യ​ക്തി​ക​ൾ, ഗ​വേ​ഷ​ക​ർ, വി​ദ​ഗ്ധ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.​

തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ അ​റി​വും അ​വ​ബോ​ധ​വും പ​ക​രു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സി​മ്പോ​സി​യം വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. കേ​വ​ലം സേ​വ​ന​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ മാ​ത്ര​മ​ല്ല, ദ്രു​ത​ഗ​തി​യി​ലു​ള്ള ആ​ധു​നി​ക മാ​റ്റ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന ശാ​സ്ത്രീ​യ​വും വി​ജ്ഞാ​നാ​ധി​ഷ്ഠി​ത​വു​മാ​യ സം​വാ​ദ മ​ണ്ഡ​ലം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ലും മ​ന്ത്രാ​ല​യം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു​ണ്ട്. വി​ഷ​ൻ 2030-​െൻ​റ ല​ക്ഷ്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി ഹ​ജ്ജ് സം​വി​ധാ​നം ന​വീ​ക​രി​ക്കു​ന്ന​തി​നും തീ​ർ​ഥാ​ട​ക​ർ​ക്ക് മി​ക​ച്ച പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന​തി​നും സൗ​ദി ഭ​ര​ണ​കൂ​ടം ന​ൽ​കു​ന്ന നി​ര​ന്ത​ര​മാ​യ പ്ര​തി​ബ​ദ്ധ​ത ഈ ​സ​മ്മേ​ള​ന​ത്തി​ലൂ​ടെ എ​ടു​ത്തു​കാ​ണി​ക്കും. തീ​ർ​ഥാ​ട​ക​രു​ടെ സേ​വ​നം, ഹ​ജ്ജി​െൻറ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ളും അ​വ​ബോ​ധ​വും, ശാ​സ്ത്രീ​യ ഗ​വേ​ഷ​ണം, ച​രി​ത്ര സ്മ​ര​ണ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ച​ർ​ച്ച​ക​ളാ​ണ് ഇ​ത്ത​വ​ണ പ്ര​ധാ​ന​മാ​യും ന​ട​ക്കു​ക.

ഇ​തി​നു​പു​റ​മേ, സേ​വ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും നൂ​ത​നാ​ശ​യ​ങ്ങ​ളും എ​ങ്ങ​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്നും സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്യും. തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സൗ​ദി​യു​ടെ ശ്ര​മ​ങ്ങ​ൾ, മ​ത​പ​ര​മാ​യ ക​ർ​മ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ ഇ​സ്‍ലാ​മി​ക ക​ർ​മ​ശാ​സ്ത്ര​ത്തി​െൻറ പ​ങ്ക്, ബോ​ധ​വ​ൽ​ക്ക​ര​ണ കാ​മ്പ​യ്നു​ക​ളു​ടെ സ്വാ​ധീ​നം എ​ന്നി​വ​യും അ​ജ​ണ്ട​യി​ലു​ണ്ട്. 1977-ൽ ​ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ഹ​ജ്ജു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ്രാ​യോ​ഗി​ക വി​ഷ​യ​ങ്ങ​ൾ ഈ ​വേ​ദി അ​ഭി​സം​ബോ​ധ​ന ചെ​യ്തി​ട്ടു​ണ്ട്. നി​ര​വ​ധി ശാ​സ്ത്രീ​യ സെ​ഷ​നു​ക​ൾ​ക്കും മു​ഖ്യ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ​ക്കും പു​റ​മേ, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ഹ​ജ്ജ് കാ​ര്യ ഓ​ഫീ​സു​ക​ളു​ടെ​യും അ​ന്താ​രാ​ഷ്ട്ര ഹ​ജ്ജ് ക​മ്പ​നി​ക​ളു​ടെ​യും മേ​ധാ​വി​ക​ളു​മാ​യു​ള്ള പ്ര​ത്യേ​ക കൂ​ടി​ക്കാ​ഴ്ച​ക​ളും ഈ ​സി​മ്പോ​സി​യ​ത്തി​െൻറ ഭാ​ഗ​മാ​യി ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JeddahGrand Hajj Symposium
News Summary - The 50th Grand Hajj Symposium will begin in Jeddah today.
Next Story