Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സന്ദർശന വിസയിലെത്തിയ തഴവ സ്വദേശി റിയാദിൽ നിര്യാതനായി
text_fieldsbookmark_border
റിയാദ്: സന്ദർശന വിസയിൽ സൗദിയിലെത്തിയ മലയാളി നിര്യാതനായി. കൊല്ലം, തഴവ സ്വദേശി കുളങ്ങരശ്ശേരി പരേതനായ ഹൈദ്രോസ് കുഞ്ഞിന്റെ മകൻ അലിയാർ കുഞ്ഞ് (77) ആണ് റിയാദിലെ ശിഫയിൽ മരിച്ചത്. ഏഴ് മാസം മുമ്പ് ഭാര്യ സഫിയ ബീവിയോടൊപ്പം ശിഫയിലുള്ള മക്കളുടെ അടുത്തേക്ക് വന്നതാണ്.
മക്കൾ: അൻസാർ (റിയാദ്), അൻവർ (റിയാദ്), അൻസാരി, നൗഷാദ്, അനീസ ബീവി. മരുമകൻ: നൗഷാദ്. റിയാദിലെ മൻസൂരിയ്യ മഖ്ബറയിൽ ഖബറടക്കി. ഐ.സി.എഫ് റിയാദ് റീജ്യൻ ഷിഫാ ഡിവിഷൻ വെൽഫെയർ വിങ് ഭാരവാഹികളായ ഇർഷാദ് കൊല്ലം, അബ്ബാസ് സുഹ്രി, മോയിൻ മുണ്ടംപറമ്പ്, ജാഫർ തങ്ങൾ, സാമൂഹികപ്രവര്ത്തകൻ ശിഹാബ് കൊട്ടുകാട് എന്നിവരുടെ നേതൃത്വത്തിലാണ് ഇതിനാവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

