പൂരം ആഘോഷിക്കുന്ന കോവിഡ്
text_fieldsകോവിഡ് അതിവ്യാപനത്തെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നു. പക്ഷേ, രോഗവ്യാപനം തടയാൻ ആരും ശ്രമിക്കുന്നില്ല എന്നതാണ് സത്യം. ആളുകൾ കൂട്ടം കൂടരുത് ആഘോഷങ്ങൾ നടത്തരുത് എന്നു പറയുമ്പോഴും വലിയ വലിയ ആഘോഷങ്ങൾ നടത്താനുള്ള വ്യഗ്രത മലയാളിസമൂഹം തുടങ്ങിക്കഴിഞ്ഞു. തൃശൂർപൂരം എല്ലാ മാനദണ്ഡങ്ങളും പാലിച്ചേ നടത്താൻ പാടുള്ളൂ എന്ന് ഉത്തരവുണ്ടെങ്കിലും അങ്ങനെ നടത്താൻ സാധിക്കില്ലെന്ന് നമുക്കറിയാം.
തെരഞ്ഞെടുപ്പിന് മുമ്പ് കോവിഡ് ഇത്ര രൂക്ഷമായിരുന്നില്ല. ചില നിയന്ത്രണങ്ങൾക്ക് അയവുവരുത്തിയെങ്കിലും അതിെൻറ മറവിൽ തെക്ക്-വടക്ക് യാത്രകളും റോഡ് ഷോകളും കൊണ്ട് രാഷ്ട്രീയ കോമരങ്ങൾ അത് ആഘോഷിച്ചു. അന്ന് ഏതൊരു പാർട്ടിക്കും എതിർപ്പുണ്ടായിരുന്നില്ല. എല്ലാ പാർട്ടികൾക്കും അവരവരുടെ ശക്തിയും ആൾബലവും കണിക്കേണ്ട സുവർണാവസരം ആയിരുന്നല്ലോ അത്.
സാധാരണ സമയത്ത് നടത്താൻ തീരുമാനിച്ചിരുന്ന കുട്ടികളുടെ പരീക്ഷ പോലും പെെട്ടന്ന് മാറ്റി. ക്ലാസുകൾ മുഴുവൻ എടുത്തുതീർക്കാൻ കഴിയാത്തതാണ് പരീക്ഷ മാറ്റാനുള്ള കാരണം എന്ന് പറയുന്നുണ്ടെങ്കിൽ, എന്തുകൊണ്ട് നേരത്തേ തീയതി മാറ്റിെവച്ചില്ല എന്ന ചോദ്യം പ്രസക്തമാണ്. തെരഞ്ഞെടുപ്പ് ആഘോഷം കഴിയുന്നതോടെ കോവിഡ്വ്യാപനം കൂടുമെന്നും ആ സാഹചര്യത്തിൽ കുട്ടികളെ പരീക്ഷക്ക് വിടേണ്ടി വരുന്ന രക്ഷിതാക്കളുടെ ആധി സത്യമായിരിക്കുന്നു എന്നുവേണം പറയാൻ.
പരീക്ഷ ഈ സമയത്തേക്ക് മാറ്റിെവച്ച് കുട്ടികളെ പുറത്തിറക്കേണ്ടി വന്നത് സർക്കാറിെൻറ വീഴ്ചതന്നെയാണ്. പരീക്ഷ തീരാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഇടക്ക് ലോക്ഡൗൺ പോലുള്ള കർശന നിയന്ത്രണങ്ങൾ വന്നാൽ വീണ്ടും പരീക്ഷ മാറ്റി വെക്കേണ്ടിവരും. കുട്ടികളുടെ പരീക്ഷയുടെ കാര്യത്തിൽ പ്രവചനാതീതമായ ദിവസങ്ങൾ...
കഴിഞ്ഞ വർഷം ഇതേ സമയത്ത് കോവിഡിെൻറ വ്യാപനം ഇത്രയും രൂക്ഷമല്ലാതിരുന്നിട്ടുകൂടി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആഘോഷങ്ങളും മറ്റും വേണ്ടെന്ന് വെച്ചിട്ടും ഈ ഭീകരാവസ്ഥയിൽ തൃശൂർപൂരം പോലുള്ള ആഘോഷങ്ങൾ നടത്താനുള്ള തയറെടുപ്പിലാണ് നമ്മൾ. എന്തിനുവേണ്ടി? ആർക്കുവേണ്ടി?
ജനങ്ങളുടെ ജീവന് കാവലാകേണ്ട ഭരണകൂടം ജനങ്ങളുടെ ജീവൻ ബലി കൊടുക്കുകയാണോ?. കല്യാണം മരണാനന്തര ചടങ്ങുകൾ എന്നുവേണ്ട ഒരു പരിപാടിയും വിപുലമായി നടത്താൻ പാടില്ല, അങ്ങനെ ചെയ്താൽ ശിക്ഷാനടപടികൾ ഏറ്റു വാങ്ങേണ്ടി വരും. ഇതെല്ലാം സാധാരണക്കാരന് മാത്രം. കോവിഡ് പ്രോട്ടോകോൾ തെറ്റിച്ചു എന്നപേരിൽ ആളുകളെ നടുറോഡിൽ ഏത്തമിടീച്ച നിയകപാലകർ രാഷ്ട്രീയക്കാർ പ്രോട്ടോകോൾ തെറ്റിച്ചാൽ അവരെ പരിരക്ഷിക്കുന്നു.
മഹാകുംഭമേള നിർത്തി വെക്കാൻ ആലോചിക്കുന്ന വേളയിൽ (ജനങ്ങളുടെ ജീവനെ ഓർത്ത് നിർത്തി വെക്കാനുള്ള മനസ്സവർക്ക് ഉണ്ടാകട്ടെ) തൃശൂർപൂരം നമുക്കും നിർത്തി െവച്ചുകൂടെ? രാഷ്ട്രീയ-മത ചിന്തകൾക്ക് അതീതമായി എല്ലാവരും ഒരുപോലെയാണ്, മനുഷ്യജീവൻ വലുതാണ് എന്ന് മൈക്കിന് മുന്നിൽ പ്രസംഗിക്കുന്ന നേതാക്കൾക്ക് അത് പ്രാവർത്തികമാക്കാൻ ശ്രമിച്ചുകൂടെ. അവരവരുടെ സംഘടനയും സമുദായവും വാശിയും ശക്തിയും ആൾബലവും കാണിക്കാനുള്ള സമയമല്ലിത്.
ഇത്തരം ഒരു പ്രതിസന്ധി ഘട്ടത്തിൽ വിദ്യാസമ്പന്നരായ നമ്മുടെ സമൂഹം ഓരോരുത്തരെയും പറഞ്ഞു മനസ്സിലാക്കി ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ട നടപടികളാണ് എടുക്കേണ്ടത്. ആഘോഷിക്കാൻ നമുക്ക് ഇനിയും സമയമുണ്ട്.
സുധിൻ കുമാർ
റിയാദ് lakshmisudhin@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

