Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആ ഒറ്റടിക്കറ്റ്​...

ആ ഒറ്റടിക്കറ്റ്​ വിറ്റത്​ ഒരു കോടി റിയാലിന്​

text_fields
bookmark_border
ആ ഒറ്റടിക്കറ്റ്​ വിറ്റത്​ ഒരു കോടി റിയാലിന്​
cancel
camera_alt

റിയാദ്​ സീസൺ കപ്പ് ഒറ്റടിക്കറ്റ്​ ലേലത്തിൽ പിടിച്ച മുശറഫ്​ അൽഗാംദി

ജിദ്ദ: റിയാദ്​ സീസൺ കപ്പിനായി വ്യാഴാഴ്​ച റിയാദ്​ കിങ്​ ഫഹദ്​ അന്താരാഷ്​ട്ര സ്​റ്റേഡിയത്തിൽ മെസിയുടെ പി.എസ്​.ജിയും റൊണാൾഡോയുടെ അൽനസ്​ർ-അൽഹിലാൽ സംയുക്ത ടീമും ഏറ്റുമുട്ടുന്ന മത്സരം കാണാനുള്ള ഒറ്റടിക്കറ്റ്​ ഒരു കോടി റിയാൽ മുടക്കി സ്വന്തമാക്കിയത്​ സൗദി വ്യവസായി മുശ​റഫ്​ അൽഗാംദി. ‘സങ്കൽപ്പത്തിനപ്പുറം’ എന്ന പേരിട്ട്​ ആഗോള വിൽപനക്ക്​​ വെച്ച ടിക്കറ്റി​​െൻറ ഒരാഴ്​ച നീണ്ട ലേലംവിളി അവസാനിച്ചത്​ ചൊവ്വാഴ്​ച രാത്രിയാണ്​.

ബാക്കി മുഴുവൻ ടിക്കറ്റുകളും ഓൺലൈൻ വിൽപന ആരംഭിച്ച്​ നിമിഷങ്ങൾക്കകം വിറ്റുപോയതിനെ തുടർന്ന്​ സവിശേഷ ആനുകൂല്യങ്ങളുള്ള ഗോൾഡൻ ടിക്കറ്റ്​ ലേലത്തിന്​ വെക്കുകയായിരുന്നു. ലേലം വിളിച്ചുകിട്ടുന്ന പണം മുഴുവൻ സൗദി ​അറേബ്യയായ ഇഹ്​സാൻ ചാരിറ്റി ഡിജിറ്റൽ പ്ലാറ്റ്​ഫോമിന്​ സംഭാവന ചെയ്യും എന്നറിയിച്ചുകൊണ്ടാണ്​ ലേലം വിളി ആരംഭിച്ചത്​. പൊതു വിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് 20 ലക്ഷം വിളിച്ചുതുടങ്ങിയ ലേലം ദിവസങ്ങൾക്കകം ഒരു കോടിയിലേക്ക്​ എത്തി. ഏറ്റവും ഉയർന്ന ലേല തുക ഒരു കോടി റിയാലാണെന്നും അതുവിളിച്ച മുശറഫ്​ അൽഗാംദിയെ വിജയിയായി പ്രഖ്യാപിടക്കുകയാണെന്നും ആലുശൈഖ്​ ട്വീറ്റ്​ ചെയ്​തു.

ടിക്കറ്റ്​ വരുമാനം മുഴുവൻ ഇഹ്​സാൻ പ്ലാറ്റ്​ഫോമിലേക്ക്​ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏക ടിക്കറ്റ്​ നേടിയ മുശറഫ്​ അൽഗാംദിയെ ആലുശൈഖ്​ അനുമോദിച്ചു. സുപ്രധാന മത്സരം കാണാനും അത്താഴവിരുന്നിൽ പ​െങ്കടുക്കാനും അൽഗാംദിയെ ആലുശൈഖ്​ ക്ഷണിച്ചു. ഗോൾഡൻ ടിക്കറ്റുമായി മത്സരം കാണാനെത്തുന്ന മുശറഫ്​ അൽഗാംദിയെ കാത്തിരിക്കുന്നത്​ സവിശേഷ ആനുകൂല്യങ്ങളാണ്​. കപ്പ്​ ജേതാക്കൾക്ക്​ ട്രോഫി സമ്മാനിക്കൽ, കളിക്കാരുടെ ഡ്രസ്സിങ്​ റൂമിലേക്ക് പ്രവേശനം, വിജയിക്കുന്ന ടീമിനൊപ്പം ഗ്രൂപ്പ് ഫോട്ടോ, കളിക്കാർക്കൊപ്പം ഭക്ഷണം കഴിക്കാൻ അവസരം എന്നിവ അടക്കം നിരവധി ആനുകൂല്യങ്ങളാണ്​ കൈവന്നിരിക്കുന്നത്​.

റൊണാൾഡോയും മെസ്സിയും നേരിട്ട് ഏറ്റുമുട്ടുന്ന മത്സരത്തി​െൻറ ടിക്കറ്റുകൾ മുഴുവൻ വേഗത്തിൽ വിറ്റുപോയതിനെ തുടർന്ന്​ ഗോൾഡൻ ടിക്കറ്റ്​ 10 ലക്ഷം അടിസ്ഥാനതുകയായി നിശ്ചയിച്ചാണ്​ ലേലത്തിന്​ വെച്ചത്​. പൊതു വിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് 20 ലക്ഷം വിളിച്ച്​ ലേലം ആരംഭിച്ച് നിമിഷങ്ങൾക്കകം സൗദി വ്യവസായി അബ്​ദുൽ അസീസ് ബഗ്ലഫ് 25 ലക്ഷം വിളിച്ചു. അതോടെ ലേലത്തിന് വാശിയേറി. ആളുകൾ മത്സരിച്ച്​ വിളിക്കാൻ തുടങ്ങി. നിരവധിയാളുകൾ മുന്നോട്ട്​ വന്ന്​ വിളിച്ച്​ ലേലതുക ഉയർത്തിക്കൊണ്ടിരുന്നു. ഒടുവിൽ ഒരു കോടിയിൽ ലേലത്തെ തളച്ച്​ ടിക്കറ്റ്​ മുശറഫ്​ അൽഗാംദി സ്വന്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:riyadh season cup
News Summary - That single ticket was sold for one crore riyals
Next Story