തറവാട് ജെ.പി കപ്പ് മെഗാ ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ ത്രീ സമാപിച്ചു
text_fieldsറിയാദിൽ നടന്ന തറവാട് ജെ.പി കപ്പ് മെഗാ ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ ത്രീയിലെ വിജയികൾ
റിയാദ്: തറവാട് കുടുംബ കൂട്ടായ്മ സംഘടിപ്പിച്ച ജെ.പി. കപ്പ് മെഗാ ബാഡ്മിന്റൻ ടൂർണമെന്റ് സീസൺ ത്രീ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി റിയാദിലെ റഈദ് പ്രോ കോർട്ടിൽ നടന്നു. വിവിധ വിഭാഗങ്ങളിലായി ഇന്ത്യ, സൗദി, ഫിലിപ്പീൻസ്, ഇന്തോനേഷ്യൻ രാജ്യക്കാരായ 300ഓളം കളിക്കാർ മാറ്റുരച്ച വേദി ബാഡ്മിന്റൺ കായിക പ്രേമികൾക്ക് നല്ലൊരു വിരുന്നായിരുന്നു.
റിയാദിന് പുറമെ ദമ്മാം, അബഹ, ജിദ്ദ എന്നിവടങ്ങളിൽ നിന്നുമെത്തിയ കളിക്കാർ ടൂർണമെന്റിൽ പങ്കെടുത്തു. എല്ലാ വിഭാഗങ്ങളിലെയും വിജയികൾക്കും റണ്ണേഴ്സ് അപ്പിനും സർട്ടിഫിക്കറ്റ്, കാഷ് പ്രൈസ്, ട്രോഫി എന്നിവയും വിതരണം ചെയ്തു.
സെമി ഫൈനലിസ്റ്റുകൾക്ക് മെഡലും സമ്മാനിച്ചു. സമാപന ചടങ്ങിൽ യു.ഐ.സി സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ ബദറുദ്ദീൻ അബ്ദുൽ മജീദിനെ ചടങ്ങിൽ വെച്ച് തറവാടിന്റെ സ്നേഹാദരമായി ഗുഡ്വിൽ അംബാസഡർ അവാർഡ് നൽകി ആദരിച്ചു. കൂപ്പൺ നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാന വിതരണത്തോടെ െജ.പി. കപ്പ് ടൂർണമെന്റ് സീസൺ ത്രീ സമാപിച്ചു. തറവാട് കാരണവർ എം.പി. ഷിജു, ടൂർണമെന്റ് ഡയറക്ടർ ജോസഫ് കൈലാത്ത് എന്നിവരുടെ നേതൃത്വത്തിൽ തറവാട് പ്രവർത്തകർ ടൂർണമെന്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

