വെള്ളോടത്തിൽ തറവാട് കുടുംബസംഗമവും ഇഫ്താർ വിരുന്നും
text_fieldsവെള്ളോടത്തിൽ തറവാട് കുടുംബ സംഗമവും
ഇഫ്താർ വിരുന്നും
ജുബൈൽ: സൗദി അറേബ്യയിലെ ജുബൈലിൽ താമസിക്കുന്ന വെള്ളോടത്തിൽ തറവാട് കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ സ്നേഹസൗഹൃദങ്ങൾ പുതുക്കി ഇഫ്താർ വിരുന്നും സ്വീകരണ സംഗമവും സംഘടിപ്പിച്ചു. റമദാൻ മാസത്തിെൻറ വിശുദ്ധിയും കുടുംബബന്ധങ്ങളുടെ ദൃഢതയും പ്രതിഫലിച്ച ചടങ്ങിൽ ജുബൈലിലെ വെള്ളോടത്തിൽ തറവാട് കുടുംബാംഗങ്ങൾ ഒന്നടങ്കം പങ്കെടുത്തു.
സന്ദർശക വിസയിൽ സൗദിയിലെത്തിയ ബേപ്പൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പി.വി. ശറഫുദ്ദീൻ, ഭാര്യ സുബൈദ, കോടനിയിൽ മുസ്തഫ, ഭാര്യ ജമീല എന്നിവർക്ക് തറവാട് കൂട്ടായ്മ സ്വീകരണം നൽകി. പ്രവാസലോകത്തെ തിരക്കുകൾക്കിടയിൽ നാട്ടിൽ നിന്നുള്ള അതിഥികളുമായി വിശേഷങ്ങൾ പങ്കുവെക്കാനും ഒത്തുചേരാനും സാധിച്ചതിൽ പങ്കെടുത്തവർ സന്തോഷം പ്രകടിപ്പിച്ചു.
വെള്ളോടത്തിൽ തറവാട് ജുബൈൽ കാരണവർ മൻസൂർ വെള്ളോടത്തിൽ, നജുമുൽ മേലത്ത്, ഫൈസൽ ഫാഹിം വാസ്കോ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പ്രവാസഭൂമിയിലെ കുടുംബാംഗങ്ങളുടെ കൂട്ടായ്മയും പരസ്പര സഹകരണവും നിലനിർത്താൻ ഇത്തരം ഒത്തുചേരലുകൾ അത്യന്താപേക്ഷിതമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

