സർഗവസന്തത്തിന് തിരികൊളുത്തി ‘തൻവീൻ’ മൂന്നുദിനങ്ങൾ പിന്നിടുന്നു
text_fieldsദമ്മാം: കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾച്ചറിൽ (ഇത്റ) ആരംഭിച്ച ‘തൻവീൻ’ വിജ്ഞാനവും വിനോദവും നിറഞ്ഞ മൂന്നു ദിനങ്ങൾ പിന്നിട്ടു. വെള്ളിയാഴ്ച അരാംകോ പ്രസിഡൻറും സി.ഇ.ഒ യുമായ അമീൻ എച്ച്. നാസർ പരിപാടി ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ സാംസ്കാരിക, പൈതൃക വിഭാഗം പ്രസിഡൻറ് ശൈഖ മായി ബിൻത് ഖലീഫ മുഖ്യാതിഥിയായിരുന്നു. ഉദ്ഘാടന പരിപാടിയുടെ ത്രിമാന പ്രദർശനം ഇത്റ ടവറിന് പുറത്ത് ഒരുക്കിയിരുന്നു.
തൻവീൻ എന്ന പരിപാടിയിലൂടെ സൗദി യുവാക്കൾക്ക് അവരുടെ അഭിരുചികളിൽ മികവ് സൃഷ്ടിക്കാൻ കഴിയുമെന്ന് ഇത്റ ഡയറക്ടർ അലി മുതൈറി പറഞ്ഞു. യുവതലമുറയുടെ സർഗാത്മക കഴിവുകൾ വളർത്തിയെടുക്കാനും രാജ്യത്തിനും ലോകത്തിനും മുതൽകൂട്ടാക്കാനും സാധിക്കും. സർഗങ്ങളുടെ സംഗമ വേദിയാക്കി ഇത്റയെ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 17 ദിന പരിപാടിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 60 ൽപരം അതിഥികളാണ് എത്തുന്നത്. 45 ശിൽപശാലകളും ഇൗ ദിവസങ്ങളിൽ നടക്കും. പരിപാടികളുടെ സമയക്രമം ഇത്റ വെബ്സൈറ്റിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
