നന്ദി പ്രസിഡൻറ്! ട്രംപിനോട് യാത്ര പറഞ്ഞ് സൗദി കിരീടാവകാശി
text_fieldsറിയാദ്: വലിയ നിക്ഷേപ, പ്രതിരോധ കരാറുകളോടെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാെൻറ അമേരിക്കൻ സന്ദർശനത്തിന് പരിസമാപ്തി. അസാധാരണമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ യാത്രക്കിടെ വാഷിങ്ടൺ ഡി.സിയിൽ ലഭിച്ചത് വൻ വരവേൽപ്, അതിലും വലിയ ഇടപാടുകൾ. വിവിധ മേഖലകൾ സംബന്ധിച്ച കരാറുകളുടെ ഒരു പരമ്പര തന്നെ ഒപ്പുവെച്ചാണ് കിരീടാവകാശിയുടെ മടക്കം.
വാഷിങ്ടണിൽനിന്ന് മടങ്ങുമ്പോൾ കിരീടാവകാശി ട്രംപിന് നന്ദി സന്ദേശം അയച്ചു. ഈ സൗഹൃദ രാജ്യത്തുനിന്ന് യാത്ര തിരിക്കുമ്പോൾ, എനിക്കും എന്നോടൊപ്പമുള്ള പ്രതിനിധി സംഘത്തിനും ലഭിച്ച ഊഷ്മളമായ വരവേൽപ്പിനും ഉദാരമായ ആതിഥ്യത്തിനും കൃതജ്ഞത രേഖപ്പെടുത്തുന്നതിൽ സന്തോഷമുണ്ട്. താങ്കളുമായി ഔദ്യോഗിക ചർച്ചകൾ നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ചരിത്രപരവും തന്ത്രപരവുമായ ബന്ധങ്ങളുടെ ശക്തി സ്ഥിരീകരിക്കുന്നതാണ്. പ്രസിഡൻറിന് ആരോഗ്യവും സന്തോഷവും തുടരട്ടെ. അമേരിക്കൻ ജനതക്ക് പുരോഗതിയും സമൃദ്ധിയും നേരുന്നുവെന്നും കുറിച്ചാണ് കിരീടാവകാശി സന്ദേശം അവസാനിപ്പിക്കുന്നത്.
പൊതുതാൽപ്പര്യമുള്ള ഏറ്റവും പുതിയ സംഭവവികാസങ്ങൾ, മധ്യപൂർവേഷ്യൻ മേഖലയിലും അന്തർദേശീയ തലത്തിലും ഇരു രാജ്യങ്ങൾക്കും ആശങ്കയുണ്ടാക്കുന്ന സംഭവങ്ങളെയും വിഷയങ്ങളെയും കുറിച്ചുള്ള കാഴ്ചപ്പാടുകൾ, സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിെൻറ വശങ്ങൾ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ എന്നിവ ഈ സന്ദർശനത്തിനിടെ ചർച്ച ചെയ്തിരുന്നു.
ഇരു രാജ്യങ്ങളും തമ്മിൽ 270 ബില്യൺ ഡോളറിെൻറ കരാറുകളിലും ധാരണാപത്രങ്ങളിലുമാണ് ഒപ്പുവെച്ചത്. കൂടാതെ അമേരിക്കയുടെ ഏറ്റവും വലിയ നാറ്റോ ഇതര സഖ്യകക്ഷിയായി സൗദിയെ ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു. സന്ദർശനത്തിെൻറ സമാപനത്തിൽ ചരിത്രപരമായ സൗഹൃദത്തിെൻറയും തന്ത്രപരമായ പങ്കാളിത്തത്തിെൻറയും ബന്ധങ്ങളോടുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധത സ്ഥിരീകരിക്കുന്ന സംയുക്ത പ്രസ്താവനയും ഇരുനേതാക്കളും പുറപ്പെടുവിക്കുകയും ചെയ്താണ് പര്യടന പരിപാടി അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

