Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തഞ്ചാവൂർ സ്വദേശി റിയാദിലെ റൂമിൽ മരിച്ച നിലയിൽ

text_fields
bookmark_border
ശൈ​ഖ്​ ദാ​വൂ​ദ്
cancel
camera_alt

ശൈ​ഖ്​ ദാ​വൂ​ദ്

റിയാദ്: തമിഴ്​നാട്​ സ്വദേശിയെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി. തഞ്ചാവൂർ അതിരംപട്ടിണം സ്വദേശി ശൈഖ്​ ദാവൂദ്​​ (53) ആണ്​ ബത്​ഹ ശാര റെയിലിലെ റൂമിൽ മരിച്ചത്​.

ഇക്കഴിഞ്ഞ ഞായറാഴ്​ചക്ക്​ ശേഷം വിവരമൊന്നുമില്ലാതായതിനെ തുടർന്ന്​ സുഹൃത്തുക്കൾ അന്വേഷിച്ച്​ ചെന്നപ്പോൾ മുറിയിലെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മൃതദേഹം റിയാദിൽ ഖബറടക്കും. ഔദ്യോഗിക നടപടികൾ പൂർത്തീകരിക്കാൻ ​റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ നേതാക്കളായ റഫീഖ് പുല്ലൂർ, ഷറഫ് പുളിക്കൽ എന്നിവർ നേതൃത്വം നൽകുന്നു.

നൈന മൂസയാണ്​ ശൈഖ്​ ദാവൂദി​െൻറ പിതാവ്​. മാതാവ്: ജൈന ബീഗം, ഭാര്യ: ഖാദർ നാസിയ, മക്കൾ: മുഹമ്മദ്‌ നിയാസ്, അസ്​റ

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thanjavur native was found dead in a room in Riyadh
Next Story