തനിമ സോഷ്യല്‍ മീഡിയ കാമ്പയിന് ഉദ്ഘാടനം ചെയ്തു
text_fieldsതനിമ സോഷ്യല്‍ മീഡിയ കാമ്പയിന് ഉദ്ഘാടന ചടങ്ങിൽനിന്ന്
ദമ്മാം: തനിമ സാംസ്കാരിക വേദി ദമ്മാം ഘടകം 'സോഷ്യല്‍ മീഡിയ സാധ്യതയും ബാധ്യതയും' തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന സോഷ്യല്‍ മീഡിയ കാമ്പയിനിെൻറ ഉദ്ഘാടനം ഐ.ടി വിദഗ്ധനും എഴുത്തുകാരനുമായ യാസര്‍ ഖുതുബ് നിര്‍വഹിച്ചു. സാങ്കേതിക വിദ്യയുടെ അഭൂതപൂര്‍വമായ വളര്‍ച്ച ലോകത്തെ ഒരു ആഗോള ഗ്രാമമാക്കി മാറ്റിയതായി അദ്ദേഹം പറഞ്ഞു. ഈ വളര്‍ച്ചയിലും സാങ്കേതിക വിദ്യയുടെ പരിമിതികളും അത് സമൂഹത്തെ സ്വാധീനിക്കുന്ന തലങ്ങളും കൂടുതൽ ചര്‍ച്ചചെയ്യപ്പെടേണ്ടതും സോഷ്യല്‍ മിഡീയ പ്ലാറ്റ്ഫോമുകള് ഉപയോഗിക്കുമ്പോള്‍ സമൂഹത്തിനുണ്ടാവേണ്ട അവബോധം വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സമൂഹ മാധ്യമങ്ങളുടെ വിശാലമായി തുറന്നിട്ട ഉള്ളറകളിലെ വിഭവങ്ങളെക്കുറിച്ച് സമൂഹത്തിന് അറിവ് നൽകാൻ ഈ കാമ്പയിൻ ഉപകരിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഓണ്‍ലൈനില്‍ സംഘടിപ്പിച്ച ഉദ്ഘാടന പരിപാടിയില്‍ നിരവധി പേര് പങ്കെടുത്തു. രണ്ടാഴ്ചയോളം നീളുന്ന കാമ്പയിനില്‍ സാമൂഹിക സാംസ്കാരിക ആരോഗ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവർ, കൗണ്‍സലര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവർ വ്യത്യസ്ത പരിപാടികൾ അവതരിപ്പിക്കും.
കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേകം പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. തനിമ ദമ്മാം മേഖല ആക്ടിങ് പ്രസിഡൻറ് അന്‍വർ ഷാഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് റഫീഖ് നന്ദി പറഞ്ഞു. ഷാകിര്‍ ഇല്യാസ് ഖിറാഅത്ത് നിർവഹിച്ചു. കബീർ മുഹമ്മദ്, മുഹമ്മദാലി പീറ്റയിൽ, ബിനാൻ ബഷീർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

