Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​നി​മ ഹാ​ജി​മാ​ർ​ക്ക്...

ത​നി​മ ഹാ​ജി​മാ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
reception
cancel
camera_alt

ഹ​ജ്ജ് ക​ഴി​ഞ്ഞ്​ മ​ട​ങ്ങി​യെ​ത്തി​യ​വ​ർ​ക്ക് ത​നി​മ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ കേ​ന്ദ്ര സ​മി​തി​യം​ഗം എ​ൻ. ഉ​മ​ർ ഫാ​റൂ​ഖ് സം​സാ​രി​ക്കു​ന്നു

ദ​മ്മാം: ത​നി​മ സാം​സ്‌​കാ​രി​ക വേ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ഹ​ജ്ജ് സേ​വ​ന സെ​ല്ലി​ന് കീ​ഴി​ൽ ഹ​ജ്ജ് നി​ർ​വ​ഹി​ച്ച് തി​രി​ച്ചെ​ത്തി​യ ഹാ​ജി​മാ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. ഹ​ജ്ജി​െൻറ ചൈ​ത​ന്യം വ്യ​ക്തി-​സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ൽ പ്ര​തി​ഫ​ലി​ക്കും​വി​ധം ശി​ഷ്​​ട​ജീ​വി​തം ചി​ട്ട​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ന്ദ്ര സ​മി​തി​യം​ഗം എ​ൻ. ഉ​മ​ർ ഫാ​റൂ​ഖ് ആ​ഹ്വാ​നം ചെ​യ്തു.

ഹ​ജ്ജി​ന്​ മു​മ്പും ശേ​ഷ​വും എ​ന്ന വി​ധ​ത്തി​ൽ ഹാ​ജി​മാ​രു​ടെ ജീ​വി​ത​ത്തെ സ്വ​യം വ്യ​വ​ച്ഛേ​ദി​ച്ച് വി​ല​യി​രു​ത്താ​ൻ ക​ഴി​യും​വി​ധം ന​വീ​ക​രി​ക്ക​ണം. മു​ഹ​മ്മ​ദ് ന​ബി ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സു​പ്ര​ധാ​ന​മാ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തി​യ​ത് ത​െൻറ വി​ട​വാ​ങ്ങ​ൽ ഹ​ജ്ജി​ലാ​യി​രു​ന്നു. അ​തി​െൻറ പു​ന​രാ​വ​ർ​ത്ത​ന​ങ്ങ​ൾ ഓ​രോ ഹാ​ജി​യും ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി. ത​നി​മ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ പ്ര​സി​ഡ​ൻ​റ്​ അ​ൻ​വ​ർ ഷാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ബ്​​ദു​റ​ഹ്​​മാ​ൻ, അ​ബ്​​ദു​ൽ റ​ഊ​ഫ്, അ​ബ്​​ദു​സ്സ​ലാം, ഡോ. ​ജൗ​ഷീ​ദ്, ഇ​സ്മാ​ഈ​ൽ പാ​റ​ക്ക​ൽ, ഷു​ജ, മു​ഹ​മ്മ​ദ്, സ​യീ​ദ്, സ​യീ​ദ് ഹ​മ​ദാ​നി, ഷ​ജി​ൽ, സാ​ബു തു​ട​ങ്ങി​യ​വ​ർ ഹ​ജ്ജ് അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. സ​ഈ​ദ് ഹ​മ​ദാ​നി ത​െൻറ ഹ​ജ്ജ​നു​ഭ​വ ക​വി​ത വാ​യി​ച്ചു. സ​ഈ​ദ് അ​സ്ഹ​രി ഖു​ർ​ആ​ൻ പാ​രാ​യ​ണം ന​ട​ത്തി. ജ​ന​സേ​വ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് കോ​യ സ്വാ​ഗ​തം പ​റ​ഞ്ഞു. എ.​കെ. അ​സീ​സ് മു​ഹ​മ്മ​ദ്, റ​ഫീ​ഖ്, എ​സ്‌.​ടി. ഹി​ഷാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reception organised
News Summary - thanima organised reception to hajis
Next Story