തനിമ മക്ക ഹജ്ജ് സെൽ രൂപവത്കരിച്ചു
text_fieldsസഫീർ അലി (വളണ്ടിയർ കോഡിനേറ്റർ), അബ്ദുൽ ഹക്കീം ആലപ്പുഴ (ഹജ്ജ് സർവീസ് കൺവീനർ)
മക്ക : വിശുദ്ധ ഹജ്ജ് കർമം നിർവഹിക്കാൻ മക്കയിലെത്തുന്ന അല്ലാഹുവിന്റെ അതിഥികൾക്ക് സേവനം നൽകാനായി തനിമ സാംസ്കാരിക വേദി മക്ക സോണിന് കീഴിൽ വിപുലമായ ഹജ്ജ് സെൽ രൂപവത്കരിച്ചു. അസീസിയയിലെ തനിമ സെന്ററിൽ ചേർന്ന യോഗത്തിൽ അബ്ദുൽ ഹക്കീം ആലപ്പുഴ അധ്യക്ഷത വഹിച്ചു. ഹജ്ജ് സേവനവുമായി ബന്ധപ്പെട്ട സാധ്യതകളും വെല്ലുവിളികളെയുംകുറിച്ച് പരിപാടിയിൽ ചർച്ചനടത്തി. ഹജ്ജ് സേവന പ്രവർത്തനങ്ങൾ വിവിധ വകുപ്പുകൾ രൂപവത്കരിച്ച് ഏകോപിപ്പിക്കാനാവശ്യമായ പദ്ധതിക്ക് രൂപംനൽകി. തനിമ മക്ക ഹജ്ജ് സർവീസ് കൺവീനറായി അബ്ദുൽ ഹക്കീം ആലപ്പുഴയേയും, വളന്റിയർ കോഓഡിനേറ്ററായി സഫീർ അലിയെയും തീരുമാനിച്ചു. അസീസിയ ഏരിയ കോഓഡിനേറ്റർ - അഫ്സൽ, ഹറം ഏരിയ കോഓഡിനേറ്റർ - റഷീദ് സഖാഫ്, പബ്ലിക് റിലേഷൻ ആന്റ് ഫിനാൻസ് കോഓഡിനേറ്റർ - ടി.കെ ഷമീൽ, ഭക്ഷണം -സത്താർ തളിക്കുളം, മീഡിയ ആന്റ് പബ്ലിസിറ്റി - സാബിത്ത് സലീം, മെഡിക്കൽ കോഓഡിനേറ്റർ - മനാഫ് , അസിസ്റ്റന്റ് മെഡിക്കൽ കോഡിനേറ്റർ - സദഖത്തുല്ല , മക്ക പഠന യാത്ര - എം.എം നാസർ തളിക്കുളം, വനിതാ കോഡിനേറ്റർ - മുന അനീസ്, അസിസ്റ്റൻറ് വനിതാ കോഡിനേറ്റർ - ഷാനിബ നജാത്ത് എന്നിവരെയും തിരഞ്ഞെടുത്തു. അനീസ് മണ്ണാർക്കാട് , ശറഫുദ്ധീൻ ചുള്ളിപ്പാറ , ബുഷൈർ മഞ്ചേരി, ഇക്ബാൽ ചെമ്പാൻ, അബ്ദുൽ മജീദ് വേങ്ങര, മെഹബൂബ് റഹ്മാൻ, ഷഫീഖ് പട്ടാമ്പി, നൗഫൽ കോതമംഗലം എന്നിവരെ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്കും തിരഞ്ഞെടുത്തത്തായി സംഘാടകർ അറിയിച്ചു.

