തനിമ ലീഡർഷിപ് ക്യാമ്പ്
text_fieldsതനിമ നേതൃപരിശീലന ക്യാമ്പ് പ്രൊവിൻസ് പ്രസിഡന്റ് താജുദ്ദീൻ ഓമശ്ശേരി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: തനിമ സാംസ്കാരികവേദി സെൻട്രൽ പ്രൊവിൻസ് കമ്മിറ്റി ഭാരവാഹികൾക്കായി ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഹുറൈമല അൽവാഹ ഇസ്തിറാഹയിൽ ചേർന്ന സംഗമം തനിമ സെൻട്രൽ പ്രൊവിൻസ് പ്രസിഡന്റ് താജ്ജുദ്ദീൻ ഓമശ്ശേരി ഉദ്ഘാടനം ചെയ്തു. ധാർമിക മൂല്യങ്ങളോടെ സാമൂഹിക സേവന പ്രവൃത്തിയിലേർപ്പെടണമെന്നും പ്രതിബന്ധങ്ങളെ ഇച്ഛാശക്തിയോടെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു. എക്സിക്യൂട്ടിവ് അംഗങ്ങളായ ആസിഫ് കക്കോടി ഖുർആൻ ദർസും ലത്തീഫ് ഓമശ്ശേരി പഠനക്ലാസും നടത്തി.
‘പുതിയകാലം പുതിയമുഖം’ എന്ന ശീർഷകത്തിൽ നടന്ന സംഘടന ചർച്ചയിൽ ഖലീൽ അബ്ദുല്ല, അഷ്ഫാഖ് കക്കോടി, ശബ്ന ലത്തീഫ്, റെനീസ്, റിഷാദ് എളമരം എന്നിവർ സംസാരിച്ചു. സിദ്ദീഖ് ബിൻ ജമാൽ മോഡറേറ്ററായിരുന്നു. ഷാഫി പെരിന്തൽമണ്ണ, ഹാഷിം ഹനീഫ്, സഫിയ ടീച്ചർ, നൗഷാദ് എടവനക്കാട്, ജമീൽ മുസ്തഫ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. റഫീഖ് കണ്ണൂർ ചർച്ച സമാഹരിച്ചു സംസാരിച്ചു.
തനിമ നേതൃപരിശീലന ക്യാമ്പ് വേദി
‘മുസ്ലിം അതിജീവനം’ എന്ന വിഷയത്തിൽ അഷ്റഫ് കൊടിഞ്ഞി, റഹ്മത്ത് തിരുത്തിയാട്, ഖലീൽ പാലോട്, ഡൽഹി സർവകലാശാല വിദ്യാർഥി നബ്ഹാൻ അബ്ദുല്ലത്തീഫ് എന്നിവർ സംസാരിച്ചു. ഫാഷിസത്തെ ചെറുതായി കാണാനാവില്ലെന്നും മത മതേതരത്വ ശക്തികളെ അണിനിരത്തി പോരാടുകയാണ് വേണ്ടതെന്നും ഇത്തരം പ്രതിസന്ധികളെ രാജ്യം അതിജീവിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു. തൗഫീഖ് റഹ്മാൻ വിനോദ പരിപാടികൾക്ക് നേതൃത്വം നൽകി. ഷാഫി പെരിന്തൽമണ്ണ, മുഹ്സിന അബ്ദുൽ ഗഫൂർ, ഫഹീം ഇസ്സുദ്ദീൻ, ബുഷ്റ ഹനീഫ്, സലാഹുദ്ദീൻ, അഷ്കർ എന്നിവർ ക്യാമ്പ് അവലോകനം നടത്തി. സമാപന സെഷനിൽ ഖലീൽ പാലോട്, താജുദ്ദീൻ ഓമശ്ശേരി എന്നിവർ സംസാരിച്ചു. പ്രൊവിൻസ് കമ്മിറ്റിയംഗങ്ങളോടൊപ്പം അസീസ് വെള്ളില, അബൂബക്കർ, ഹാഷിം, അഹ്ഫാൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

