Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതീർഥാടകർക്കും...

തീർഥാടകർക്കും വളൻറിയർമാർക്കും തനിമയുടെ ഡിജിറ്റൽ സഹായി പുറത്തിറക്കി

text_fields
bookmark_border
തീർഥാടകർക്കും വളൻറിയർമാർക്കും തനിമയുടെ ഡിജിറ്റൽ സഹായി പുറത്തിറക്കി
cancel

ജിദ്ദ: ഹജ്ജ്, ഉംറ തീർഥാടകർക്ക് ആവശ്യമായ കൂടുതൽ വിവരങ്ങളും സേവനങ്ങളും ഉൾപ്പെടുത്തി തനിമ മൊബൈൽ ആപ്പ് പരിഷ്‌കരിച്ചു. ജിദ്ദയിൽ നടന്ന ഹജ്ജ് വളൻറിയർ സംഗമത്തിൽ വെച്ച് പുതിയ പതിപ്പ് തനിമ കേന്ദ്ര പ്രസിഡൻറ്​ എ. നജ്മുദ്ദീൻ പ്രകാശനം ചെയ്തു. ഹാജിമാർക്ക് യഥാസമയം വിവരങ്ങൾ ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്നും മിനയിലും അറഫയിലും സേവനം ചെയ്യുന്ന വളൻറിയർമാർക്ക് ഈ ആപ്പ് ഏറെ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് ഇന്ത്യൻ തീർഥാടകരുടെ ആവശ്യങ്ങൾ മനസ്സിലാക്കി തയ്യാറാക്കിയ ഈ ആപ്പിൽ ഹജ്ജ്-ഉംറ വിവരങ്ങൾ ഒരിടത്ത് ലഭ്യമാക്കിയിട്ടുണ്ടെന്ന് ആപ്പ് ഇൻ ചാർജ് മുനീർ ഇബ്രാഹിം പയ്യന്നൂർ വ്യക്തമാക്കി.

ഹജ്ജ് കർമങ്ങളുടെ വിവരണങ്ങൾക്കൊപ്പം മക്ക, മദീന, ത്വാഇഫ് എന്നിവിടങ്ങളിലെ ചരിത്ര സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പുതിയ പതിപ്പിലുണ്ട്. ഒരു തീർഥാടകനെ സഹായിക്കുന്നത് വലിയ പുണ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മക്ക, മിന, അറഫ, അസീസിയ തുടങ്ങിയ സ്ഥലങ്ങളുടെ മാപ്പും ലൊക്കേഷനും, ആശുപത്രികൾ, ക്ലിനിക്കുകൾ, ആംബുലൻസ് ലൊക്കേഷനുകൾ എന്നിവയും ആപ്പിലുണ്ട്.

കൂടാതെ ഇന്ത്യൻ ഹജ്ജ് മിഷൻ, സൗദി അതോറിറ്റി എന്നിവയുടെ കോൺടാക്റ്റുകൾ, ഹജ്ജ് കർമങ്ങൾ, പ്രാർത്ഥനകൾ, ഖുർആൻ, അടിയന്തര സഹായത്തിനുള്ള വളൻറിയർ കോൺടാക്റ്റുകൾ, റിയൽ ടൈം നോട്ടിഫിക്കേഷനുകൾ, നുസുക് സേവനങ്ങൾ എന്നിവയും ഇതിലൂടെ ലഭിക്കും. മലയാളം, ഇംഗ്ലീഷ്, ഉറുദു ഭാഷകളിൽ ലഭ്യമായ ഇതിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി സപ്പോർട്ട്, മെഡിക്കൽ-സുരക്ഷാ-യാത്രാ സഹായങ്ങൾ, ഔദ്യോഗിക അറിയിപ്പുകൾ, ബുക്ക് മാർക്കിംഗ് സൗകര്യം എന്നിവ സാധാരണക്കാർക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ലളിതമായ ഇൻറർഫേസിൽ ഒരുക്കിയിട്ടുണ്ട്.

ആപ്പ് കൃത്യമായി പരിശോധിച്ചും മറ്റ് വളൻറിയർമാരുടെ സഹായം തേടിയും മാത്രമേ ഹാജിമാർക്ക് നിർദേശങ്ങൾ നൽകാവൂ എന്ന് തനിമ ഹജ്ജ് വളൻറിയർ ക്യാപ്റ്റൻ അബ്ഷീർ വളപട്ടണം ഓർമിപ്പിക്കുകയും മാപ്പ് റീഡിങ്ങിൽ പരിശീലനം നൽകുകയും ചെയ്തു.

ചടങ്ങിൽ തനിമ കേന്ദ്ര ജനറൽ സെക്രട്ടറി ഉമർ ഫാറൂഖ് പാലോട്, ഹജ്ജ് വളൻറിയർ ജനറൽ കൺവീനർ തമീം അബ്ദുല്ല മമ്പാട്, തനിമ കേന്ദ്ര സമിതി അംഗം ശഫീഖ് നദ് വി മലപ്പുറം എന്നിവർ ആശംസകൾ നേർന്നു. ഗൂഗിൾ പ്ലേ സ്​റ്റോറിലും ആപ്പ് സ്​റ്റോറിലും ‘Thanima Hajj & Umra’ എന്ന പേരിൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile appthanimapilgrimsvolunteers
News Summary - Thanima launches digital assistant for pilgrims and volunteers
Next Story