Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മമ്മുണ്ണി മൗലവി അശരണർക്കായി ഉഴിഞ്ഞുവെച്ച ജീവിതം: തനിമ സാംസ്​കാരിക വേദി

text_fields
bookmark_border
news
cancel

റിയാദ്: പാവപ്പെട്ട മനുഷ്യർക്കായി ജീവിതം സമർപ്പിച്ച ത്യാഗിവര്യനായ പണ്ഡിതനായിരുന്നു അന്തരിച്ച മമ്മുണ്ണി മൗലവിയെന്നും നൂറുകണക്കിന് അനാഥരെ സനാഥരാക്കി മാറ്റിയ വലിയൊരു ആദർശത്തി​െൻറ ഉടമയായിരുന്നു അദ്ദേഹമെന്നും തനിമ സാംസ്‌കാരിക വേദി റിയാദ് ഘടകം സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.

സെൻട്രൽ പ്രൊവിൻസ് പ്രസിഡൻറ്​ സദ്റുദ്ദീൻ കീഴിശ്ശേരി അധ്യക്ഷത വഹിച്ചു. കേരളത്തിൽ മാത്രല്ല, ഇന്ത്യയിലുടനീളം തലയുയർത്തി നിൽക്കുന്ന നിരവധി വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രങ്ങളുടെ സ്ഥാപകനായിരുന്നു മൗലവിയെന്നും അദേഹത്തി​െൻറ നിഷ്ഠയും ജീവിത ദർശനങ്ങളും നമുക്ക് പാഠമാകണമെന്നും അധ്യക്ഷൻ പറഞ്ഞു.

ലാളിത്യ പൂർണമായ ജീവിതത്തി​െൻറ ഉടമയായിരുന്ന മൗലവി, അനാഥ സംരക്ഷണത്തി​െൻറ പേരിൽ അനാഥകളുടെ പിതാവ് എന്നർത്ഥം വരുന്ന ‘അബുൽ ഐതാം’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് എന്ന് തനിമ വൈസ് പ്രസിഡൻറ്​ സിദ്ദിഖ് ബിൻ ജമാൽ അനുസ്മരിച്ചു. സമൂഹത്തെ ചേർത്ത് പിടിക്കുന്നതിലും കാരുണ്യത്തി​െൻറ സ്പർശം നൽകുന്നതിലും ഉസ്താദി​െൻറ മികവ് എടുത്തു പറഞ്ഞു വിദ്യാർഥികളും പ്രവർത്തകരും സംസാരിച്ചു. അഷ്‌കർ മാസ്​റ്റർ, അംജദ് അലി, താജുദ്ദീൻ ഓമശ്ശേരി, അബ്​ദുറഹീം എന്നിവർ സംസാരിച്ചു. സിദ്ദിഖ് ബിൻ ജമാൽ പ്രാർത്ഥനക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mammunny Moulavi: A life dedicated to the destitute - Thanima Cultural Forum
Next Story