Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'പ്രവാചക​െൻറ വഴിയും...

'പ്രവാചക​െൻറ വഴിയും വെളിച്ചവും' തനിമ സന്ദേശ പ്രചാരണത്തിന്​ ഇന്ന്​ തുടക്കം

text_fields
bookmark_border
പ്രവാചക​െൻറ വഴിയും വെളിച്ചവും തനിമ സന്ദേശ പ്രചാരണത്തിന്​ ഇന്ന്​ തുടക്കം
cancel

റിയാദ്: 'പ്രവാചക​െൻറ വഴിയും വെളിച്ചവും' എന്ന തലക്കെട്ടില്‍ തനിമ സാംസ്കാരിക വേദി നടത്തുന്ന സന്ദേശ പ്രചാരണത്തിന് സൗദിയില്‍ വ്യാഴാഴ്​ച തുടക്കമാകും. നവംബർ ആറ് വരെയാണ് പ്രചാരണ പരിപാടി. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാരുണ്യത്തി​െൻറയും സമാധാനത്തി​െൻറയും സാഹോദര്യത്തി​െൻറയും വര്‍ഗീയ - വംശീയതകൾക്ക്​ എതിരായതുമായ ജീവിതപാഠങ്ങള്‍ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുകയാണ് സന്ദേശ പ്രചാരണത്തി​െൻറ ലക്ഷ്യം.

ജിദ്ദയില്‍ വെള്ളിയാഴ്​ച ഒൗപചാരിക ഉദ്ഘാടന ചടങ്ങ്​ നടക്കും. ഉച്ചക്ക് ശേഷം രണ്ടിന്​ എഴുത്തുകാരൻ പി. സുരേന്ദ്രന്‍ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. മുതിർന്ന മാധ്യമ പ്രവര്‍ത്തകന്‍ ഒ. അബ്‌ദുറഹ്‌മാൻ, തനിമ സാംസ്കാരിക വേദി രക്ഷാധികാരി കെ.എം. ബഷീര്‍ എന്നിവര്‍ സംസാരിക്കും. ഇൗ മാസം 23ന് റിയാദില്‍ 'പ്രവാചക​െൻറ വഴിയും വെളിച്ചവും' എന്ന വിഷയത്തില്‍ സന്ദേശ പ്രമേയ വിശദീകരണ സമ്മേളനം നടക്കും.

പ്രചാരണ കാലയളവില്‍ 10 ദിവസം നീളുന്ന പൈലറ്റ് ക്വിസ് മത്സരം നടക്കും. കെ.എൽ. ഗൗബ രചിച്ച 'മരുഭൂമിയിലെ പ്രവാചകന്‍' എന്ന പുസ്തകത്തെ ആസ്പദമാക്കിയാകും ക്വിസ് മത്സരം. മത്സരത്തി​െൻറ ഫൈനല്‍ നവംബർ അഞ്ചിന്​ നടക്കും. ജേതാക്കള്‍ക്ക് കാഷ് പ്രൈസ്​ നല്‍കും. സന്ദേശ പ്രചാരണത്തി​െൻറ സമാപനം നവംബർ ആറിന് കിഴക്കന്‍ പ്രവിശ്യയില്‍ നടക്കും. സമൂഹ മാധ്യമങ്ങൾ കേന്ദ്രീകരിച്ച് ഓഡിയോ വീഡിയോ പ്രചാരണവും നടക്കും. പ്രവാചക​െൻറ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോസ്​റ്ററുകള്‍, പ്രവാചക ജീവിതത്തെ പരിചയപ്പെടുത്തുന്ന വീഡിയോ സുവനീര്‍ എന്നിവയും പുറത്തിറക്കും. തനിമയുടെ വിവിധ പോഷക ഘടകങ്ങള്‍ ഉള്‍പ്പെടുന്ന സംഘാടക സമിതി സന്ദേശ പ്രചാരണത്തിനായി രൂപവത്​കരിച്ചിട്ടുണ്ട്. താജുദ്ദീന്‍ ഓമശ്ശേരിയെ സംഘാടക സമിതി കണ്‍വീനറായി തെരഞ്ഞെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiathanimacampaign
Next Story