തണൽ റിയാദ് ചാപ്റ്റർ ഫണ്ട് സമാഹരണം
text_fieldsതണൽ ചേമഞ്ചേരി റിയാദ് ചാപ്റ്റർ ഫണ്ട് സമാഹരണ ഉദ്ഘാടനം
റിയാദ്: തണൽ ചേമഞ്ചേരി റിയാദ് ചാപ്റ്റർ എല്ലാ വർഷവും റമദാനിൽ നടത്താറുള്ള വാർഷികഫണ്ട് സമാഹരണത്തിന്റെ ഈ വർഷത്തെ ഉദ്ഘാടനം നിർവഹിച്ചു. വാഹിദ് അൽ റിയാദ് ഫാം ഹൗസിൽ ചേർന്ന യോഗത്തിൽ തണൽ ചേമഞ്ചേരി ചെയർമാൻ ടി.എം. അഹമ്മദ് കോയ യോഗം ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡൻറ് ഗഫൂർ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. തണലിന്റെ പ്രവർത്തനങ്ങളും വർഷത്തിൽ ചാപ്റ്റർ നൽകുന്ന ഫണ്ട് വർധിപ്പിക്കേണ്ട ആവശ്യകതകളെ കുറിച്ചും നൗഫൽ കണ്ണൻകടവ് വിശദീകരിച്ചു. റഹീം വടകര, റാഫി കൊയിലാണ്ടി എന്നിവർ സംസാരിച്ചു. ഫണ്ട് സമാഹരണം റാഫി കൊയിലാണ്ടി, ചാപ്റ്റർ രക്ഷാധികാരി സാദത്ത് കാപ്പാടിന് സംഭാവന കൈമാറി ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി മുബാറക് അലി സ്വാഗതവും ട്രഷറർ ഷാഹിൻ നന്ദിയും പറഞ്ഞു.

