‘ആലുവ അസ്ഹറുൽ ഉലൂം വൈജ്ഞാനിക രംഗത്ത് ഉന്നത മാതൃക’
text_fieldsതണൽ എറണാകുളം ചാപ്റ്റർ കുടുംബ സംഗമത്തിൽ അബൂബക്കർ ഫാറൂഖി സംസാരിക്കുന്നു
റിയാദ്: ഡോ. മുഹ്യുദ്ദീൻ ആലുവായിയുടെ കാർമികത്വത്തിൽ സ്ഥാപിതമായ ആലുവ അസ്ഹറുൽ ഉലൂം വിദ്യാഭ്യാസ സമുച്ചയം, മതഭൗതിക വിദ്യാഭ്യാസ രംഗത്തെന്നപോലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലും മാതൃകയാണെന്ന് റിയാദിലെ എറണാകുളം ജില്ല കൂട്ടായ്മ ‘തണൽ’കുടുംബസംഗമം അഭിപ്രായപ്പെട്ടു.
ജമാഅത്തെ ഇസ്ലാമി എറണാകുളം ജില്ല പ്രസിഡന്റ് അബൂബക്കർ ഫാറൂഖി ‘അസ്ഹറുൽ ഉലൂമി’നെ പരിചയപ്പെടുത്തി. അസ്ഹർ അലുമ്നി പ്രസിഡന്റ് ജമാലുദ്ദീൻ അസ്ഹരി ‘പ്രവാസികളുടെ കുടുംബം’എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. തണൽ റിയാദ് ചാപ്റ്റർ ജില്ല പ്രസിഡന്റ് നസീർ നദ്വി അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റർ സിദ്ദീഖ് ആലുവ, വൈസ് പ്രസിഡന്റ് നൗഷാദ് എടവനക്കാട്, സെക്രട്ടറി ഹാരിസ് മക്കാർ കോതമംഗലം, ട്രഷറർ അഡ്വ. ഷാനവാസ് പറമ്പയം തുടങ്ങിയവർ നേതൃത്വം നൽകി. തനിമ സെൻട്രൽ പ്രൊവിൻസ് പ്രസിഡന്റ് താജുദ്ദീൻ ഓമശ്ശേരി സമാപന പ്രഭാഷണം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

