തണൽ ചേമഞ്ചേരി റിയാദ് ചാപ്റ്റർ വാർഷിക ഫണ്ട് സമാഹരണം ഉദ്ഘാടനം
text_fieldsതണൽ ചേമഞ്ചേരി റിയാദ് ചാപ്റ്റർ റമദാൻ വാർഷിക ഫണ്ട് സമാഹരണം പ്രസിഡൻറ്
ടി.എം. അഹമ്മദ് കോയ നിർവഹിക്കുന്നു
റിയാദ്: തണൽ ചേമഞ്ചേരി റിയാദ് ചാപ്റ്റർ എല്ലാ വർഷവും റമദാനിൽ നടത്താറുള്ള വാർഷിക ഫണ്ട് സമാഹരണത്തിന് തുടക്കമായി. റിയാദ് വാദിഹനീഫയിലെ റീഫ് റിയാദ് റിസോർട്ടിൽ ചേർന്ന യോഗത്തിൽ പ്രസിഡൻറ് ടി.എം. അഹമ്മദ് കോയ (സിറ്റി ഫ്ലവർ) ഉദ്ഘാടനം നിർവഹിച്ചു. റിയാദ് ചാപ്റ്റർ പ്രസിഡൻറ് ഗഫൂർ കൊയിലാണ്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
തണലിന്റെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും ചാപ്റ്റർ നൽകുന്ന വാർഷിക ഫണ്ട് വർധിപ്പിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും നൗഫൽ കണ്ണൻകടവ് ആമുഖ പ്രസംഗത്തിൽ വിശദീകരിച്ചു. റാഫി കൊയിലാണ്ടിയിൽ നിന്നും ഫണ്ട് സ്വീകരിച്ച് പ്രസിഡൻറ് അഹമ്മദ് കോയ ഫണ്ട് സമാഹരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഫണ്ട് സമാഹരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നൗഷാദിനെ (സിറ്റി ഫ്ലവർ) യോഗം ചുമതലപ്പെടുത്തി. നാട്ടിൽ നിന്നും സൗദി സന്ദർശനത്തിന് എത്തിയ മുസ്തഫ പുതിയോട്ടിൽ ചടങ്ങിൽ ആശംസകൾ നേർന്നു. സെക്രട്ടറി മുബാറക് അലി സ്വാഗതവും ട്രഷറർ ഷാഹിൻ നന്ദിയും പറഞ്ഞു. നിലവിൽ തണലിന് കീഴിൽ 32 വൃക്കരോഗികൾക്ക് സൗജന്യമായി ഡയാലിസിസ് നൽകുന്ന സെൻററും, 40ലധികം ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പഠനത്തോടൊപ്പം സ്വയം തൊഴിൽ കണ്ടെത്താനുള്ള പരിശീലന കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. ഇവിടുത്തെ നിരവധി കുട്ടികൾ വിവിധ സ്ഥാപനങ്ങളിൽ ഇതിനോടകം ജോലിയിൽ പ്രവേശിച്ചതായും ഭാരവാഹികൾ അറിയിച്ചു. കൂടാതെ 35 പാവപ്പെട്ട രോഗികൾക്ക് സൗജന്യ ചികിത്സയും മരുന്നും നൽകുന്ന സൈക്യാട്രി ക്ലിനിക്, പാലിയേറ്റീവ് കെയർ ഉപകരണങ്ങൾ, ആംബുലൻസ് സേവനം എന്നിവയും തണൽ ഉറപ്പാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

