തളിപ്പറമ്പ് സ്വദേശി മക്കയിൽ നിര്യാതനായി
text_fieldsമക്ക: ചികിത്സയിലായിരുന്ന കണ്ണൂർ തളിപ്പറമ്പ് തുവ്വേങ്ങാട് സ്വദേശി കെ.ബി. മുഹമ്മദ് (മമ്മു) മക്കയിൽ നിര്യാതനായി. മക്കയിലെ കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മകെൻറ വിവാഹ ചടങ്ങുകൾക്ക് ശേഷം രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹം നാട്ടിൽനിന്നും ജോലിസ്ഥലത്ത് തിരിച്ചെത്തിയത്.
ശാരീരികാസ്വസ്ഥതയെ തുടർന്ന് ആദ്യം ത്വാഇഫിലെ ആശുപത്രിയിലും തുടർന്ന് മക്കയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒമ്പത് ദിവസമായി മക്കയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഭാര്യ: ഫാത്തിമ, ഒരു മകളും നാല് ആൺമക്കളുമുണ്ട്. മക്കയിൽ അദ്ദേഹത്തോടൊപ്പം ഭാര്യാസഹോദരൻ ജാഫർ മദനിയുണ്ട്. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മക്കയിൽ തന്നെ സംസ്കരിക്കുമെന്ന് ഐ.സി.എഫ് വെൽഫെയർ ടീം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

