Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനിർധനരായ മദ്റസ...

നിർധനരായ മദ്റസ വിദ്യാർഥികളുടെ ഫീസ് തളിക്കുളം സൗദി പ്രവാസി കൂട്ടായ്മ ഏറ്റെടുത്തു

text_fields
bookmark_border
നിർധനരായ മദ്റസ വിദ്യാർഥികളുടെ ഫീസ് തളിക്കുളം സൗദി പ്രവാസി കൂട്ടായ്മ ഏറ്റെടുത്തു
cancel
camera_alt

നി​ർ​ധ​ന​രാ​യ മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫീ​സ് ത​ളി​ക്കു​ളം സൗ​ദി പ്ര​വാ​സി കൂ​ട്ടാ​യ്മ കൈ​മാ​റു​ന്നു

റിയാദ്: തൃശൂർ ജില്ലയിലെ തളിക്കുളം മഹല്ല് പരിധിയിലുള്ള ഏഴ് മദ്റസകളിൽ സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഫീസ് അടക്കാൻ കഴിയാത്ത മുഴുവൻ വിദ്യാർഥികളുടെയും ഈ വർഷത്തെ പഠനച്ചെലവ് തളിക്കുളം സൗദി പ്രവാസി കൂട്ടായ്മ ഏറ്റെടുത്തു. കഴിഞ്ഞ വർഷങ്ങളിലെപ്പോലെ ഇത്തവണയും വിദ്യാർഥികൾക്കുള്ള സഹായധനം സംഘടന വിതരണം ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് മുന്നോടിയായി അതത് മദ്റകളിൽവെച്ചാണ് തുക കൈമാറിയത്. ജുമാഅത്ത് പള്ളിയിൽ നടന്ന ചടങ്ങിൽ പള്ളി മുത്തവല്ലി ഹുസൈൻ മാളിയേക്കൽ, റിലീഫ് ചെയർമാൻ മുഹമ്മദ് നാസിം, സംഘടനയുടെ ജനറൽ സെക്രട്ടറി അബ്ദുൽ അസീസ്, കമ്മിറ്റി അംഗങ്ങളായ ജമാൽ മക്ക, റഷീദ് നജ്‌റാൻ, ഹനീഫ ബുറൈദ എന്നിവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsGulf NewsMadrasa StudentsSaudi Arabian News
News Summary - Thalikulam Saudi expatriate group takes over fees of poor madrasa students
Next Story