തളിക്കുളം സൗദി പ്രവാസി കൂട്ടായ്മ ‘റിലീഫ് 2026’ സഹായം വിതരണം ചെയ്തു
text_fieldsറിയാദ്: തളിക്കുളം സൗദി പ്രവാസി കൂട്ടായ്മയുടെ ഈ വർഷത്തെ ജീവകാരുണ്യ പദ്ധതിയായ ‘റിലീഫ് 2026’ നാട്ടിൽ വിവിധ മേഖലകളിലായി നടപ്പാക്കി. ഗൾഫിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഇഫ്താർ സംഗമങ്ങളും മറ്റ് ആഘോഷ പരിപാടികളും ഉപേക്ഷിച്ചാണ്, ആ തുക നാട്ടിലെ അശരണരായ കുടുംബങ്ങൾക്ക് താങ്ങാവാനായി സംഘടന വിനിയോഗിച്ചത്.
പദ്ധതിയുടെ ഭാഗമായി മഹല്ലിലെ രോഗികളും കഷ്ടത അനുഭവിക്കുന്നവരുമായ 22 കുടുംബങ്ങളെ ചേർത്തുപിടിക്കാനും അവർക്ക് ആശ്വാസം പകരാനും കൂട്ടായ്മയ്ക്ക് സാധിച്ചു. കൂടാതെ, മഹല്ലിലെ മുഴുവൻ ജനങ്ങൾക്കും റമദാൻ കിറ്റുകൾ വിതരണം ചെയ്യുന്ന ജനകീയ പദ്ധതിയിൽ മഹല്ല് കമ്മിറ്റിയുമായി സഹകരിച്ച് വളരെ ഫലപ്രദമായ രീതിയിൽ പങ്കാളികളാകാനും സംഘടനയ്ക്ക് കഴിഞ്ഞു. നാട്ടിൽ നടന്ന റിലീഫ് പ്രവർത്തനങ്ങൾക്ക് സംഘടനയുടെ അംഗം അഫ്സർ നേതൃത്വം നൽകി.
പദ്ധതിയുടെ ഫണ്ട് തളിക്കുളം മഹല്ല് റിലീഫ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് നാസിം, കബീർ കയ്യാല എന്നിവർ ചേർന്ന് ഏറ്റുവാങ്ങുകയും പ്രവർത്തനങ്ങളിൽ സജീവമായി സഹകരിക്കുകയും ചെയ്തു. റിലീഫ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രസിഡൻറ് മുഷാഹിദിെൻറ നേതൃത്വത്തിൽ ഓൺലൈൻ വഴി എക്സിക്യൂട്ടീവ് മീറ്റിങ് ചേർന്നു. കോഓഡിനേറ്റർ ഹനീഫ, വൈസ് പ്രസിഡന്റ് അക്ബർ, സെക്രട്ടറി അബ്ദുൽ അസീസ്, അംഗങ്ങളായ റഫീഖ് തങ്ങൾ, ഷഹീൻ ഹൈദർ, മുനീർ, യൂനുസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

