തളിക്കുളം മഹല്ല് സൗദി കൂട്ടായ്മ: വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു
text_fieldsതളിക്കുളം മഹല്ല് സൗദി കൂട്ടായ്മയുടെ വിദ്യാഭ്യാസ പുരസ്കാര ചടങ്ങിൽ നിന്ന്
ജുബൈൽ: തളിക്കുളം മഹല്ല് സൗദി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ, അംഗങ്ങളുടെ മക്കളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച വിദ്യാഭ്യാസ പുരസ്കാര വിതരണ ചടങ്ങ് ശ്രദ്ധേയമായി. ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള കുട്ടികളുടെ കാൽവെപ്പിന് കരുത്തുപകരുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.
ഹാദിയ അഷ്റഫ്, ആലിം സിയാൻ, മുഹമ്മദ് റസിൻ, മിലാസ് ഇബ്രാഹിം, മുൻദിർ
ചടങ്ങിൽ കൂട്ടായ്മ വൈസ് പ്രസിഡൻറ് സംഷാദ് രായംസ് അധ്യക്ഷത വഹിച്ചു. തളിക്കുളം മഹല്ല് ഖത്തീബ് ലത്തീഫ് സഖാഫി മുഖ്യാതിഥിയായിരുന്നു. അറിവിെൻറ ലോകത്ത് കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കുട്ടികൾക്ക് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
വിദ്യാഭ്യാസ മികവ് പ്രകടിപ്പിച്ച കുട്ടികളെ അനുമോദിക്കാനും അവർക്ക് പ്രചോദനം നൽകാനുമായി നിരവധി മഹല്ല് കൂട്ടായ്മ പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.
പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹാദിയ അഷ്റഫ്, ആലിം സിയാൻ, മുഹമ്മദ് റസിൻ, മിലാസ് ഇബ്രാഹിം എന്നീ വിദ്യാർഥികൾക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ വെച്ച് സമ്മാനിച്ചു. കൂട്ടായ്മ ഭാരവാഹികളായ നാസർ, ലബീബ്, ആരിഫ്, നിഷാദ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

