Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റാങ്ക് ജേതാക്കൾക്ക് തളിക്കുളം-സൗദി കൂട്ടായ്മയുടെ ആദരം

text_fields
bookmark_border
റാങ്ക് ജേതാക്കൾക്ക് തളിക്കുളം-സൗദി കൂട്ടായ്മയുടെ ആദരം
cancel
camera_alt

ത​ളി​ക്കു​ളം-​സൗ​ദി കൂ​ട്ടാ​യ്മ ആ​ദ​രി​ച്ച സ​ർ​വ​ക​ലാ​ശാ​ല റാ​ങ്ക്​ ജേ​താ​ക്ക​ളാ​യ ഹി​ബ ബ​ഷീ​ർ, ഹ​ന അ​ദീ​ബ്

റി​യാ​ദ്/​ത​ളി​ക്കു​ളം: തൃ​ശൂ​ർ ജി​ല്ല​യി​ലെ ത​ളി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നും സ​ർ​വ​ക​ലാ​ശാ​ല റാ​ങ്കു​ക​ൾ നേ​ടി വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ ത​ളി​ക്കു​ളം-​സൗ​ദി കൂ​ട്ടാ​യ്മ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. നാ​ട്ടി​ൽ വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ ത​ളി​ക്കു​ളം ജു​മാ മ​സ്ജി​ദ് അ​സി​സ്​​റ്റ്​​ൻ​റ്​ മു​ത്ത​വ​ല്ലി മു​ഹ​മ്മ​ദ് നാ​സിം മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സം​ഘ​ട​ന​യു​ടെ പ്ര​തി​നി​ധി​ക​ളാ​യ ഷാ​ജി ഹൈ​ദ​ർ, മു​ഹ​മ്മ​ദ് റ​ഫീ​ഖ് ത​ങ്ങ​ൾ, റ​ഫീ​ഖ് എ​ന്നി​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

മ​ഹാ​ത്മാ​ഗാ​ന്ധി യൂ​നി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് എം.​എ​സ്.​സി മൈ​ക്രോ ബ​യോ​ള​ജി​യി​ൽ നാ​ലാം റാ​ങ്ക് നേ​ടി​യ ഹ​ന അ​ദീ​ബ്, കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് ബി.​എ ഇ​ക്ക​ണോ​മി​ക്സി​ൽ ആ​റാം റാ​ങ്ക് നേ​ടി​യ ഹി​ബ ബ​ഷീ​ർ എ​ന്നി​വ​രെ​യാ​ണ് ച​ട​ങ്ങി​ൽ ആ​ദ​രി​ച്ച​ത്. ത​ളി​ക്കു​ളം സ്വ​ദേ​ശി​ക​ളാ​യ പ​തി​യാ​പ​റ​മ്പ​ത്ത് റ​ഷീ​ദ്-​ജാ​സ്മി​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​ളും മു​റ്റി​ച്ചൂ​ർ പു​തു​ശേ​രി അ​ദീ​ബ് ഖാ​ദ​റി​െൻറ ഭാ​ര്യ​യു​മാ​ണ് ഹ​ന അ​ദീ​ബ്.

തളിക്കുളം സ്വദേശികളായ ബഷീർ-സബിത ബഷീർ ദമ്പതികളുടെ മകളായ ഹിബ ബഷീർ നാട്ടിക എസ്.എൻ കോളജ് വിദ്യാർഥിയും നിലവിൽ തൃപ്രയാർ ലെമോർ സ്കൂളിലെ ഹിന്ദി അധ്യാപികയുമാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Thalikkulam-Saudi alliance honors rank winners
Next Story